IndiaLatest

ബംഗാളില്‍ മുഹമ്മദ് ഷമിയെ മത്സരിപ്പിക്കാന്‍ ബിജെപി, പ്രതികരിക്കാതെ ഇന്ത്യന്‍ ക്രിക്കറ്റ് താരം

“Manju”

കൊല്‍ക്കത്ത: ലോക്‌സഭാക്‌സ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ്താരം മുഹമ്മദ്ഷമിയെ മത്സരിപ്പിക്കാന്‍ നീക്കം ശക്തമാക്കി ബി ജെപി . ബംഗാളില്‍ ഷമി മത്സരിക്കാന്‍ തയാറായാല്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വെല്ലുവിളിയാകുമെന്നാണ് ബി ജെപിയുടെ
കണക്കുകൂട്ടല്‍. ഇന്ത്യന്‍ ക്രിക്കറ്റ്താരം ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഏകദിന ലോകകപ്പിനിടെ പരുക്കേറ്റ താരം ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയിട്ടില്ല. ഷമിക്ക് ഐപിഎല്‍ സീസണും നഷ്ടമാകും.

കാലിനു പരുക്കേറ്റ ഷമി ഇപ്പോള്‍ ചികിത്സയിലാണ്. ഈ സാഹചര്യത്തിലാണ് താരത്തിന്റെ രാഷ്ട്രീയ പ്രവേശനം വീണ്ടും ചര്‍ച്ചയാകുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി ഷമി കൂടിക്കാഴ്ച നടത്തിയിരുന്നു. ഷമിയുടെ പേരില്‍ ജന്മനാടായ ഉത്തര്‍പ്രദേശില്‍ സ്റ്റേഡിയം നിര്‍മിക്കുമെന്ന് യുപി മുഖ്യ മന്ത്രി യോഗി ആദിത്യനാഥ് അടുത്തിടെ പ്രഖ്യാപിച്ചതു വന്‍ ചര്‍ച്ചയായിരുന്നു. യുപി സ്വദേശിയായ ഷമി ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാളിനു വേണ്ടിയാണു കളിച്ചത്. ഷമിയുടെ ‘ബംഗാള്‍ ബന്ധം’ സംസ്ഥാന രാഷ്ട്രീയത്തില്‍ ഉപകാരപ്പെടുമെന്നാണു ബി ജെപി യുടെ പ്രതീക്ഷ. ബസിര്‍ഹട് മണ്ഡലത്തില്‍ നിന്ന് ഷമിയെ മത്സരിപ്പി ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഏകദിന ലോകകപ്പ് ്‌ഫൈനലി ല്‍ ഇന്ത്യന്‍ ടീം തോറ്റപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡ്രസിങ് റൂമിലെത്തി ഷമിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചിരുന്നു.

Related Articles

Back to top button