IndiaLatest

75000പേര്‍ക്ക് നിയമന ഉത്തരവ് കൈമാറി

“Manju”

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകളില്‍ പത്ത് ലക്ഷം പേരെ നിയമിക്കാനുള്ള നടപടികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ടു. പത്ത് ലക്ഷം പേരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള മെഗാ റോസ്‌ഗര്‍ മേളഎന്ന ജോബ് ഫെസ്റ്റിന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി തുടക്കമിട്ടത്. 75,000 പേര്‍ക്കുള്ള നിയമന ഉത്തരവും പ്രധാനമന്ത്രി തൊഴില്‍മേളയില്‍ കൈമാറി.

റാങ്ക് ലിസ്റ്റിലുള്ളവരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി സംവദിച്ചു. രാജ്യത്തെ വിവിധ നഗരങ്ങളില്‍ നിന്നായി കേന്ദ്രമന്ത്രിമാരും പരിപാടിയില്‍ പങ്കെടുത്തു. കേന്ദ്ര സര്‍ക്കാരിന്റെ 38 മന്ത്രാലയങ്ങള്‍ക്ക് കീഴിലാണ് പത്ത് ലക്ഷം പേര്‍ക്ക് നിയമനം നല്‍കുന്നത്. പ്രതിരോധം, റെയില്‍വേ, ആഭ്യന്തരം, തൊഴില്‍ വകുപ്പുകളിലേയ്ക്കും കേന്ദ്ര ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്, സിബിഐ, കസ്റ്റംസ്, ബാങ്കിംഗ് എന്നിവയിലേയ്ക്കുമാണ് നിയമനം. ഒന്നര വര്‍ഷത്തിനകം പത്ത് ലക്ഷം പേര്‍ക്ക് ജോലി നല്‍കുമെന്നും 75,000 യുവാക്കള്‍ക്ക് ദീപാവലിക്ക് മുമ്പായി നിയമനം നല്‍കുമെന്നും കഴിഞ്ഞ ജൂണിലാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലായി ഗ്രൂപ്പ് എ (ഗസറ്റഡ് )​- 23584, ഗ്രൂപ്പ് ബി (ഗസറ്റഡ്– 26282, ഗ്രൂപ്പ് ബി (നോണ്‍ഗസറ്റഡ്)​- 92525, ഗ്രൂപ്പ് സി– 8.36 ലക്ഷം എന്നിങ്ങനെയാകും അടുത്ത ഒന്നര വര്‍ഷത്തിനകം നിയമനം നല്‍കുക. പ്രതിരോധമന്ത്രാലയം, റെയില്‍വേ, ആഭ്യന്തരമന്ത്രാലയം എന്നിവിടിങ്ങളിലായാണ് കൂടുതല്‍ ഒഴിവുകളുള്ളത്.

 

Related Articles

Back to top button