IndiaLatest

സ്ത്രീകള്‍ക്ക് ഡ്രോണുകള്‍ കൈമാറി പ്രധാനമന്ത്രി

“Manju”

സ്ത്രീ ശാക്തീകരണ മേഖലയ്ക്ക് പുതുപുത്തൻ കരുത്ത് പകരുന്ന പദ്ധതിയുമായി കേന്ദ്രസർക്കാർ. കൃഷിക്കും ജലസേചനത്തിനും കർഷകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് നമോ ഡ്രോണ്‍ ദീദീസ്.

സ്ത്രീകളായ കർഷകർക്ക് സഹായഹസ്തമാകുന്നതാണ് ഈ പദ്ധതി. നിലവില്‍, നമോ ഡ്രോണ്‍ ദീദീസ് പ്രകാരം ഗുണഭോക്താക്കള്‍ക്ക് 1000 ഡ്രോണുകളാണ് പ്രധാനമന്ത്രി കൈമാറിയിരിക്കുന്നത്.

നമോ ദീദീസ് പദ്ധതിയിലൂടെ ഡ്രോണ്‍ കൈകാര്യം ചെയ്യുന്നതിനായി ഗ്രാമത്തിലെ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുന്നതാണ്. ഇതിലൂടെ ഗ്രാമപ്രദേശങ്ങളില്‍ സാമ്പത്തിക ശാക്തീകരണവും സാമ്പത്തിക സ്വയംഭരണവും വർദ്ധിപ്പിക്കുകയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. നിരവധി സ്ത്രീകള്‍ക്ക് ഇതിന്റെ പ്രയോജനം കൃത്യമായി ലഭിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.

നമ്മുടെ രാജ്യത്തിന്റെ നെടുംതൂണുകളാണ് സ്ത്രീകള്‍. സ്ത്രീ ശാക്തീകരണമുള്ള രാജ്യത്തിന് മാത്രമേ അതിവേഗം മുന്നേറാൻ സാധിക്കുകയുള്ളൂവെന്നും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള അവസരങ്ങള്‍ ഉയർത്തുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. സശക്ത് നാരി വികസിത് ഭാരത് പദ്ധതിയില്‍ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Related Articles

Back to top button