KeralaLatest

ഭീതിപരത്തി മൂന്നാറില്‍ കാട്ടാനകൂട്ട; നാല് ഏക്കറോളം കൃഷി നശിപ്പിച്ചു

“Manju”

ഇടുക്കി: ഇടുക്കി ജില്ലയില്‍ കാട്ടാന ഭീഷണി ഒഴിയുന്നില്ല. മൂന്നാറില്‍ വീണ്ടും കാട്ടാന കൂട്ടത്തോടെയെത്തി ഭീതി പരത്തി. മൂന്നാറിലെ സെവന്‍ മല പാര്‍വതി ഡിവിഷനിലാണ് കാട്ടാന കൂട്ടത്തോടെ എത്തിയത്. എസ്റ്റേറ്റ് തൊഴിലാളികളെല്ലാം കാട്ടാനയെ കണ്ട് പരിഭ്രാന്തിയിലാണ്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് എസ്റ്റേറ്റിലെ പാര്‍വതി ഡിവിഷനില്‍ നാട്ടുകാര്‍ കട്ട കൊമ്പന്‍ എന്ന് വിളിക്കുന്ന കാട്ടാന എത്തി. നാശനഷ്ടങ്ങള്‍ ഒന്നും വരുത്തിയിട്ടില്ലെങ്കിലും നാട്ടുകാര്‍ കടുത്ത പരിഭ്രാന്തിയിലാണ്.

ജനവാസമേഖലയുടെ അടുത്തേക്ക് എത്തിയ കാട്ടാനയെ നാട്ടുകാര്‍ തന്നെയാണ് പാട്ട കൊട്ടിയും ഒച്ചവെച്ചും തുരത്തിയത്. ഇതിനുശേഷമാണ് തോട്ടം തൊഴിലാളികള്‍ ജോലിക്കും കുട്ടികള്‍ സ്‌കൂളിലേക്കും പോയത്.

നേര്യമംഗലം കാഞ്ഞിരവേലിയിലും വീണ്ടും കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. നാല് ഏക്കറോളം കൃഷിയാണ് നശിപ്പിച്ചത്. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെ വീടിനു സമീപത്താണ് വീണ്ടും കാട്ടാന എത്തിയത്. ഇന്ദിരയുടെ മരണത്തിനുശേഷം പ്രദേശത്ത് 24 മണിക്കൂറും ആര്‍ ആര്‍ ടി സംഘത്തിന്റെ നിരീക്ഷണം ഉണ്ടാകുമെന്ന് പ്രഖ്യാപനം ഉണ്ടെങ്കിലും ഇത് നടപ്പിലായിട്ടില്ല. പ്രതിരോധ മാര്‍ഗങ്ങള്‍ പ്രഖ്യാപനം മാത്രമാകുകയാണെന്ന് ആരോപിച്ച് ജനകീയ പ്രതിഷേധത്തിലേക്ക് നീങ്ങാനുള്ള ഒരുക്കത്തിലാണ് കാഞ്ഞിരവേലിയിലെ നാട്ടുകാര്‍.

Related Articles

Back to top button