IndiaLatest

ഷിന്‍കുന്‍ ലാ പാസില്‍ ഹ്രസ്വ തുരങ്കം നിര്‍മ്മിക്കാനൊരുങ്ങി കേന്ദ്ര പ്രതിരോധ മന്ത്രാലയം

“Manju”

ഷിന്‍കുന്‍ ലാ പാസില്‍ ഹ്രസ്വ തുരങ്കം നിര്‍മ്മിക്കാനൊരുങ്ങി കേന്ദ്ര പ്രതിരോധ മന്ത്രാലയം. ഡാര്‍ച്ച-പദൂണ്‍-നിമ്മു വഴി മണാലിയില്‍ നിന്ന് ലേയിലേക്ക് എല്ലാ കാലാവസ്ഥയിലും ഗതാഗതം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മിക്കുന്ന തുരങ്കം 2024ല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാഷണല്‍ ഹൈവേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് മുന്നോട്ടുവെച്ച നിര്‍ദേശം ഒഴിവാക്കി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ഉന്നത ഉദ്യോഗസ്ഥരും ബിആര്‍ഒയുടെ നിര്‍ദേശത്തെ അനുകൂലിച്ചതായി ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനാണ് നിര്‍മ്മാണ ചുമതല. 2024ല്‍ പൂര്‍ത്തിയാകും. സമുദ്രനിരപ്പില്‍ നിന്ന് 5,091 മീറ്റര്‍ ഉയരത്തിലാണ് ഷിന്‍കുന്‍ ലാ പാസ്. ലളിതമായ രൂപകല്‍പ്പനയും അടിസ്ഥാന ഉപകരണങ്ങള്‍ മാത്രം ആവശ്യമുള്ളതിനാലും ബി.ആര്‍.ഒ. മുന്നോട്ട് വെച്ചിരിക്കുന്ന പദ്ധതി പ്രകാരമുള്ള തുരങ്കത്തിന് നിര്‍മാണ ചെലവ് 1,000 കോടി രൂപയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Back to top button