KeralaLatest

അടൂർപ്രകാശ് എം.പി. ആശ്രമം സന്ദർശിച്ചു.

“Manju”
ആശ്രമത്തിൽ സന്ദർശനം നടത്തുന്ന അഡ്വ.അടൂർ പ്രകാശ് എം.പി.

പോത്തൻകോട് : ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥിയും നിലവിലെ എം.പി.യുമായ അഡ്വ. അടൂർ പ്രകാശ് പോത്തൻകോട് ശാന്തിഗിരി ആശ്രമം സന്ദർശിച്ചു. വൈകിട്ട് ആശ്രമത്തിലെത്തിയ എം.പി.യെ ആശ്രമം ചുമതലക്കാർ ചേർന്ന് സ്വീകരിച്ചു. പ്രാർത്ഥനാലയം, താമര പർണശാല, സഹകരണ മന്ദിരം എന്നിവിടങ്ങളിൽ ദർശനം നടത്തിയ അരമണിക്കൂറോളം ആശ്രമത്തിൽ ചെലവഴിച്ചു. ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിർമ്മോഹാത്മ ജ്ഞാനതപസ്വിയുമായും സന്ന്യാസിമാരും ആശ്രമംചുമതലക്കാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

 

Related Articles

Back to top button