IndiaLatest

ശക്തമായ നാലാമത്തെ രാജ്യമായി ഇന്ത്യ

“Manju”

ന്യൂഡല്‍ഹി: ഏഷ്യയിലെ ഏറ്റവും ശക്തമായ നാലാമത്തെ രാജ്യമായി കരുത്തറിയിച്ച്‌ ഇന്ത്യ. ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്ത് വിട്ട ഏഷ്യ പവര്‍ ഇന്‍ഡക്‌സ് പ്രകാരമുള്ള റിപ്പോര്‍ട്ടിലാണ് ഇന്ത്യ ശക്തമായി തിരിച്ചുവരവ് നടത്തിയ കാര്യം പറഞ്ഞിരിക്കുന്നത്.

രാജ്യത്തെ വിഭവങ്ങളുടെയും രാജ്യങ്ങള്‍ക്കിടയിലുള്ള സ്വാധീനത്തിന്റെയും അടിസ്ഥാനത്തിലാണ് റാങ്കിംഗ് തയ്യാറാക്കുന്നത്. നിലവിലെ അധികാര വിതരണവും അധികാരം കൈകാര്യം ചെയ്യുന്ന രീതികളുമെല്ലാം റാങ്ക് നിര്‍ണയത്തിനായി പരിഗണിക്കുന്നുണ്ട്. സാമ്പത്തിക ശേഷി, സൈനിക ശേഷി, പ്രതിരോധ ശേഷി, സാംസ്‌കാരിക സ്വാധീനം എന്നിവയിലും ഏഷ്യയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. സൈനിക ശൃംഖലയില്‍ ഇന്ത്യ ഏഴാം സ്ഥാനത്ത് തുടരുകയാണ്. പ്രാദേശിക സൈനിക നയങ്ങളിലെ പുരോഗതിയാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്.

റിപ്പോര്‍ട്ട് അനുസരിച്ച്‌ ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളുടെ സമ്പദ്ഘടനയെ കൊവിഡ് കാലം സാരമായി ബാധിച്ചിട്ടുണ്ട്. പട്ടികയില്‍ ആദ്യ പത്ത് സ്ഥാനത്തുള്ള രാജ്യങ്ങള്‍ അമേരിക്ക, ചൈന, ജപ്പാന്‍, ഇന്ത്യ, റഷ്യ, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, ഇന്തോനേഷ്യ, തായ്ലാന്‍ഡ് എന്നിവയാണ്. വളര്‍ച്ചയുടെ കാര്യത്തില്‍ താഴേക്ക് പോകുന്ന രീതി 2021ല്‍ അമേരിക്ക മെച്ചപ്പെടുത്തുകയും രണ്ട് സുപ്രധാന റാങ്കിംഗുകളില്‍ ചൈനയെ മറികടക്കുകയും ചെയ്തു.

Related Articles

Back to top button