KeralaLatest

അത്യാവശ്യമല്ലെങ്കില്‍ വൈദ്യുതി വിളക്കുകള്‍ അണയ്ക്കൂ.. ഇന്ന് ഒരു മണിക്കൂര്‍ ഭൗമമണിക്കൂറായി ആചരിക്കാം

“Manju”

കൊച്ചി: ഇന്ന് രാത്രി 8.30 മുതല്‍ 9.30 വരെ ഭൗമ മണിക്കൂറായി ആചരിക്കണമെന്ന് കെ എസ് ഇ ബി. അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുത വിളക്കുകളും ഉപകരണങ്ങളും ഈ ഒരു മണിക്കൂര്‍ ഓഫ് ചെയ്ത് ഭൂമിയെ ആഗോളതാപനത്തില്‍ നിന്നും കാലാവസ്ഥ വ്യതിയാനത്തില്‍ നിന്നും രക്ഷിക്കാനുള്ള ആഗോള സംരംഭത്തില്‍ പങ്കാളികളാവണമെന്നും കെ എസ് ഇ ബി അറിയിച്ചു.

ഭൂമിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായി വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ ആരംഭിച്ച ഈ സംരംഭത്തില്‍ 190 ല്‍ പരം ലോകരാഷ്ട്രങ്ങള്‍ സാധാരണയായി എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തിലെ അവസാന ശനിയാഴ്ച ഒരു മണിക്കൂര്‍ പ്രതീകാത്മകമായി വൈദ്യുതി വിളക്കുകള്‍ അണച്ച് പങ്കുച്ചേരുന്നു. എന്നാല്‍ ഇത്തവണ മാര്‍ച്ച് 23 ന് ഭൗമ മണിക്കൂറായി ആചരിക്കാനാണ് ആഹ്വാനം.

വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയരുന്ന ഈ കാലഘട്ടത്തില്‍ ഭൗമ മണിക്കൂര്‍ ആചരണത്തിന് വലിയ പ്രസക്തിയാണുള്ളതെന്ന് കെ എസ് ഇ ബി വ്യക്തമാക്കി.

 

Related Articles

Back to top button