IndiaKeralaLatest

ഡോ. കെ. ആര്‍. എസ്. നായര്‍ക്ക് ‘സാഹിത്യ സ്പര്‍ശ് അവാർഡ് 2024’.

“Manju”

പോത്തന്‍കോട് : ഡോ. കെ. ആര്‍ . എസ്. നായരുടെ നാലാമത്തെ പുസ്തകമായ ‘What Self-Help Books Won’t ( & Can’t) Tell You’ എന്ന കൃതി ഏഷ്യയിലെ പ്രമുഖ സാഹിത്യ അവാർഡിന് തെരഞ്ഞെടുക്കപ്പെട്ടു. മാർച്ച് 13 നാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഏപ്രില്‍ 30 ന് ഔദ്യോഗികമായി ഫലം പ്രഖ്യാപിക്കും. ഡോ. നായര്‍ക്കു ലഭിക്കുന്ന പന്ത്രണ്ടാമത്തെ അവാർഡാണ് ഇത്. ദി ലിറ്ററേച്ചര്‍ ടൈംസ് ആണ് അവാര്‍ഡ് നല്‍കുന്നത്.

2021 സെപ്റ്റംബര്‍ മുതൽ നിരന്തരം അന്താരാഷ്ട്ര പുസ്തക പാരായണ രംഗത്ത് ഏറ്റവും അധികം വിറ്റഴിക്കപ്പെട്ടിട്ടുള്ള ഈ കൃതിയിൽ പ്രതിപാദിക്കുന്നത് (ഇപ്പോൾ ഇംഗ്ളണ്ടിൽ അഞ്ചേകാൽ ലക്ഷം പുസ്തകങ്ങളിൽ ഒന്നാം സ്ഥാനത്ത്). ഉൽപ്പത്തി കര്‍മ്മഗതി പോലെ വരും ജഗത്തിൽ, കഴിവ് ജന്മസിദ്ധം മാത്രമാണ്, വാസന, സംസ്കാരം, കർമ്മം, പിതൃക്കളുടെ സ്വാധീനം എന്നിവയെ മറികടക്കാൻ ഒരു പുസ്തകവും സഹായിക്കില്ല, ശാന്തിഗിരിയിലെ സമാനതകളില്ലാത്ത ഗുരുപൂജ (ഒരധ്യായം മുഴുവൻ) തുടങ്ങിയവയാണ് ഇതിലെ ഉള്ളടക്കം. മൂന്നര കൊല്ലങ്ങളായി പാശ്ചാത്യ രാജ്യങ്ങളിൽ ശാന്തിഗിരിയുടെ ആശയങ്ങൾ bestsellers ആയ പുസ്തകങ്ങളിലൂടെ ഇതാദ്യമായി എത്തുകയാണ്.

Related Articles

Back to top button