KeralaLatest

ആടുജീവിതത്തിനായി എടുത്തത് 16 വര്‍ഷം, അവിശ്വസനീയം’; പൃഥ്വി എല്ലാവര്‍ക്കും പ്രചോദനമെന്ന് അക്ഷയ് കുമാര്‍

“Manju”

മുംബൈ: തന്നെക്കാള്‍ മികച്ച നടനാണ് പൃഥ്വിരാജെന്ന് നടന്‍ അക്ഷയ് കുമാര്‍. തന്റെ മകന്‍ പൃഥ്വിരാജിന്റെ വലിയ ആരാധകനാണെന്നും അദ്ദേഹം പറഞ്ഞു. ബോളിവുഡ് ചിത്രം ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മുംബൈയില്‍ വച്ചു നടന്ന ചടങ്ങില്‍ ആടുജീവിതത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അക്ഷയ് കുമാര്‍.

പൃഥ്വിരാജിനെ അഭിനന്ദിക്കുകയും സിനിമയുടെ വിജയത്തിനായി ആശംസിക്കുകയും ചെയ്തു. ആടുജീവിതത്തിനായി മൂന്നു വര്‍ഷത്തോളം പൃഥ്വിരാജ് പ്രയത്നിച്ചിട്ടുണ്ടെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. മൂന്നല്ല 16 വര്‍ഷമെടുത്താണ് സിനിമ സാധ്യമായതെന്ന് പൃഥ്വിരാജ് അക്ഷയ്കുമാറിനെ തിരുത്തി. പതിനാറ് വര്‍ഷം എന്തുചെയ്യുകയായിരുന്നുവെന്ന് അക്ഷയ് അത്ഭുതത്തോടെ ചോദിച്ചു.

Related Articles

Back to top button