IndiaKeralaLatest

ഒരു കിടക്കയില്‍ രണ്ടു കോവിഡ് രോഗികള്‍

“Manju”

ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്തു കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഇന്ത്യയിലെ ഏറ്റവും വലിയ കോവിഡ് ആശുപത്രികളിലൊന്നായ ലോക് നായക് ജയ്പ്രകാശ് നാരായണ ആശുപത്രിയില്‍ രണ്ടു കോവിഡ് രോഗികള്‍ക്ക് ഒരു കിടക്കയാണു നല്‍കിയിട്ടുള്ളത്.
ആശുപത്രി കിടക്കയില്‍ ഓക്‌സിജന്‍ മാസ്ക് ധരിച്ച രണ്ടുപേര്‍ കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. രോഗികളുടെ കാര്യത്തില്‍ മാത്രമല്ല, മൃതദേഹങ്ങളും ആശുപത്രിയില്‍ അശ്രദ്ധമായിട്ടാണ് കൈകാര്യം ചെയുന്നത്.
കൂടാതെ, ബസുകളിലും ഓട്ടോയിലുമെല്ലാം രോഗികള്‍ എത്തുന്നു. ആളുകള്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്നും ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികള്‍ക്കായി 300 ല്‍ അധികം കിടക്കകളുണ്ടെന്നും എന്നാല്‍ അതും മതിയാകില്ലെന്നും ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ സുരേഷ് കുമാര്‍ പറഞ്ഞു.

Related Articles

Back to top button