ചവറ: തങ്ങളുടെ പേരില്‍ പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തിയെന്ന കാര്യം പോളിങ് ബൂത്തില്‍ എത്തിയപ്പോള്‍ അറിഞ്ഞതിന്റെ അമ്പരപ്പില്‍ ചവറയിലെ രണ്ട് വോട്ടര്‍മാര്‍. ഉദ്യോഗസ്ഥര്‍ തടഞ്ഞതോടെ ഇരുവര്‍ക്കും വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല. കൊല്ലം രാമന്‍കുളങ്ങര വള്ളിക്കീഴ് സ്കൂളിലും സെന്റ് മേരീസ് സ്കൂളിലുമാണ് പോസ്റ്റല്‍ വോട്ടായി നേരത്തേ രേഖപ്പെടുത്തിയെന്ന് കാണിച്ച് വിദ്യാര്‍ഥിക്കും വയോധികനും വോട്ട് നിഷേധിച്ചത്.
159-ാം നമ്പര്‍ ബൂത്തിലെ വോട്ടറായ വിഷ്ണുമോഹന് (ക്രമനമ്പര്‍ 53) എന്ന വിദ്യാര്‍ഥിയുടെ വോട്ടാണ് പോസ്റ്റല്‍ വോട്ടായി ചെയ്തതായി രേഖയിലുള്ളത്. ഇതുസംബന്ധിച്ച് രണ്ടുമണിക്കൂറോളം തര്‍ക്കം നടന്നു. ഇത് കള്ളവോട്ട് ചെയ്തതാണെന്ന് കാണിച്ച് വിഷ്ണു വരണാധികാരിക്ക് പരാതി നല്കി. ബുധനാഴ്ച റിട്ടേണിങ് ഓഫിീസറായ സബ് കലക്ടര്‍ മുമ്ബാകെ പരാതി തീര്‍പ്പിനായി വെക്കാമെന്ന് രേഖാമൂലം അറിയിച്ചിട്ടുണ്ട്.
രാമന്‍കുളങ്ങര സെന്റ് മേരീസ് സ്കൂളിലെ 161-ാം ബൂത്തിലാണ് സമാനമായ സംഭവമുണ്ടായത്. 83 കാരനായ ലൂയിസ് വോട്ട് ചെയ്യാനാകാതെ നിരാശനായി മടങ്ങി. വോട്ടര്‍ പട്ടികയില്‍ പോസ്റ്റല്‍ ബാലറ്റെന്ന് രേഖപ്പെടുത്തിയതിനാല്‍ വോട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു. ബി.എല്‍.ഒ ലൂയിസിനുവേണ്ടി വാദിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ വോട്ട് നിഷേധിച്ചതായാണ് പരാതി. പക്ഷേ, ഇദ്ദേഹം പരാതി എഴുതിനല്കാന് തയാറായില്ല.