KeralaLatest

പത്തനംതിട്ട ഇന്ന് 1225 പേര്‍ക്ക് കോവിഡ്

“Manju”

പത്തനംതിട്ട : ജില്ലയില്‍ ഇന്ന് 1225 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശത്ത് നിന്നും വന്നവരും, 46 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 1173 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 10 പേരുണ്ട്. ജില്ലയില്‍ ഇതുവരെ ആകെ 75863 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 68972 പേര്‍ സമ്പര്‍ക്കംമൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ ഒന്‍പതു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

Related Articles

Back to top button