IndiaLatest

നാഗാലാന്റില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ഒരു വിഭാഗം

“Manju”

ദ ഈസ്റ്റേണ്‍ നാഗാലാന്റ് പീപ്പിള്‍സ് ഓർഗനൈസേഷൻ(ഇഎൻപിഒ) പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യവുമായി ലോക്‌സഭ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ചു. നാഗാലാന്റിലെ ആറു ജില്ലകള്‍ ചേർത്ത് പ്രത്യേക ഭരണസംവിധാനം അഥവാ പ്രത്യേക സംസ്ഥാനം വേണമെന്ന കടുംപിടുത്തത്തില്‍ നിന്ന് പിന്മാറാൻ ഇവർ തയ്യാറല്ല. കേന്ദ്രം ആവശ്യം ഇനിയും പരിഗണിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ ഒരേയൊരു ലോക്‌സഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യില്ലെന്നാണ് ഇവരുടെ തീരുമാനം.

സംസ്ഥാനത്തെ ഇരുപത് എംഎല്‍എമാരും മറ്റ് പല സംഘടനകളുമായി മാരത്തോണ്‍ ചർച്ചകള്‍ നടത്തിയ ശേഷം കഴിഞ്ഞ ദിവസവും തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്നാണ് സംഘടന അറിയിച്ചിരിക്കുന്നത്.

ഈസ്റ്റേണ്‍ നാഗാലാന്റ് ലെഗിസ്‌ലേച്ചേഴ്‌സ് യൂണിയനിലുള്ള 20 എംഎല്‍എമാർ ഇഎൻപിഒ പ്രവർത്തകരോട് തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. മാര്‍ച്ച്‌ എട്ടു മുതല്‍ തുടരുന്ന, അവര്‍ തന്നെ ആരംഭിച്ച ‘പബ്ലിക്ക് എമര്‍ജന്‍സി’ നാഗാലാന്റിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ ഇനിയും തുടരും. പ്രദേശത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇവർ അനുവദിക്കാത്ത സാഹചര്യമാണുള്ളത്. ഏഴ് നാഗാ വിഭാഗങ്ങളും അവരുടെ സഹവിഭാഗങ്ങളും ചേർന്ന സംഘടനയാണ് ഇഎൻപിഒ.

കഴിഞ്ഞവർഷം ഫെബ്രുവരിയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ച ഇവർ കേന്ദ്ര മന്ത്രി ആഭ്യന്തരമന്ത്രി അമിത്ഷായുമായുള്ള ചർച്ചക്ക് ശേഷം തീരുമാനം മാറ്റിയിരുന്നു.

Related Articles

Back to top button