EntertainmentLatest

സാരി വിറ്റ പണം കൊണ്ട് സമ്മാനങ്ങള്‍ വാങ്ങി ഗാന്ധിഭവനിലെത്തി നവ്യനായര്‍

“Manju”

സാരി വിറ്റ പണം കൊണ്ട് സമ്മാനങ്ങള്‍ വാങ്ങി ഗാന്ധിഭവനിലെത്തി നവ്യ നായര്‍. കുറ്റപ്പെടുത്തിയവരോട് പരാതിയില്ലെന്ന് നടി പറഞ്ഞു. അടുത്തിടെയായിരുന്നു നടി നവ്യ നായര്‍ താന്‍ ഒരിക്കല്‍ മാത്രം ഉപയോഗിച്ചതും ഇതുവരെയും ഉപയോഗിച്ചിട്ടില്ലാത്തതുമായ സാരികള്‍ വില്‍പ്പനയ്ക്കായി വെച്ചത്. ഒരിക്കല്‍ ഉടുത്തതോ അതുമല്ലെങ്കില്‍ വാങ്ങിയിട്ട് ധരിക്കാന്‍ സാധിക്കാത്തതോവായ തന്റെ സാരികളാണ് നവ്യ വില്‍ക്കാനായി വെച്ചത്.

താരം ഇത്തരമൊരു പ്രവൃത്തിയുമായി രംഗത്തെത്തിയപ്പോള്‍ നിരവധി വിമര്‍ശനവും നടിക്ക് കേള്‍ക്കേണ്ടി വന്നിരുന്നു. എന്നാലിപ്പോള്‍ തന്നെ വിമര്‍ശിച്ചവരോട് മധുര പ്രതികാരം ചെയ്തിരിക്കുകയാണ് നവ്യ. സാരി വിറ്റ് കിട്ടിയ പണവും കയ്യിലെ കുറച്ച് പണവും ചേര്‍ത്ത് ഒട്ടനവധി സാധനങ്ങളുമായി നവ്യ എത്തിയത് പത്തനാപുരത്തെ ഗാന്ധിഭവനിലേക്കാണ്.

 

Related Articles

Back to top button