IndiaLatest

അധ്യാപകര്‍ക്കായി പ്രത്യേക ട്രെയിന്‍ സര്‍വീസുമായി റെയില്‍വേ

“Manju”

മുംബൈ: മുംബൈയ്ക്കും ഗോരഖ്പൂരിനുമിടയില്‍ അധ്യാപകര്‍ക്കായി പ്രത്യേക ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. തിരക്ക് നിയന്ത്രിക്കുന്നതിനായാണ് സര്‍വീസ് ആരംഭിക്കുന്നത്. ദാദറിനും ഗോരഖ്പൂരിനും ഇടയിലാണ് രണ്ട് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.

മെയ് രണ്ടിന് ഉച്ചയ്ക്ക് 2.05 ന് ദാദറില്‍ നിന്നും ടീച്ചേഴ്‌സ് സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും.ജൂണ്‍ 10 ന് ഉച്ചയ്ക്ക് 2.55 ഓടെ ഗോരഖ്പൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ മൂന്നാം ദിവസമാണ് ദാദറിലെത്തുക. കല്യാണ്‍, നാസിക് റോഡ്, ഭൂസാവല്‍, ഹര്‍ദ, ഇറ്റാര്‍സി, റാണി കംലാപതി സ്റ്റേഷന്‍, ബിന, ലളിത്പൂര്‍, ടികാംഗജ്, ഖാര്‍ഗാപൂര്‍, മാഹാരാജ ഛത്രസാല്‍, ഛത്തര്‍പൂര്‍, ഖജുരാഹോ, മഹോബ, ബന്ദ, ചിത്രകൂടം കര്‍വി, മണിക്പൂര്‍, പ്രയാഗ്പൂര്‍, പ്രയാഗ് റോഡ്, വാരണാസി, ഔന്‍രിഹാര്‍, മൗ, ഡിയോറിയ സദര്‍ എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പുകളുള്ളത്.

ട്രെയിനില്‍ എസി2 ടയര്‍, എസി 3-ടയര്‍,സ്ലീപ്പര്‍ ക്ലാസ്, 2 ഗാര്‍ഡിന്റെ ബ്രേക്ക് വാനുകള്‍ എന്നിങ്ങനെ അഞ്ച് ജനറല്‍ കോച്ചുകള്‍ ഉള്ളത്. ബുക്കിംഗ് ഇന്നലെ ഉച്ചയ്ക്ക് ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ് മുംബൈ റിസര്‍വേഷന്‍ സെന്ററില്‍ നിന്ന് ആരംഭിച്ചു.

Related Articles

Back to top button