InternationalKeralaLatest

സമയക്രമം പരിഷ്‌കരിച്ചു; നാട്ടിലേക്കു പോകുന്ന പ്രവാസികളെ വലച്ച് എയര്‍ ഇന്ത്യ

“Manju”

അബുദാബി: അബുദാബിയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ സമയമാറ്റം പ്രവാസികളെ വലയ്ക്കുന്നു. ഏതാനും ദിവസത്തെ അവധിക്ക് നാട്ടിലേക്കു പോകുന്നവര്‍ക്ക് ഒരു ദിവസം ഇതുമൂലം നഷ്ടമാകുമെന്ന് പരാതിയുയരുന്നു. മാര്‍ച്ച് 31 വരെ അബുദാബിയില്‍നിന്ന് രാത്രി 9.15ന് പുറപ്പെട്ട് പുലര്‍ച്ചെ 2.45ന് തിരുവനന്തപുരത്ത് എത്തുന്ന സമയക്രമമായിരുന്നു പ്രവാസികള്‍ക്ക് ഏറ്റവും അനുയോജ്യം.

പരിഷ്‌കരിച്ച സമയം അനുസരിച്ച് ഏപ്രില്‍ മുതല്‍ പുലര്‍ച്ചെ 5നാണ് വിമാനം പുറപ്പെടുക. രാവിലെ 11.45 തിരുവനന്തപുരത്ത് ഇറങ്ങും.പുറത്തിറങ്ങുമ്പോള്‍ ഒരുമണി കഴിയും. പിന്നീട് നഗരത്തിലെ ഗതാഗതക്കുരുക്കില്‍ പെട്ട് വീട്ടിലെത്തുമ്പോള്‍ വീണ്ടും വൈകും. കുറഞ്ഞ അവധിക്കു നാട്ടിലേക്കു പോകുന്ന പ്രവാസിയുടെ ഒരു ദിവസം നഷ്ടമാകും. പുതിയ സമയക്രമം എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അധികൃതര്‍ പിന്‍വലിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

 

Related Articles

Back to top button