KeralaLatest

ജന്മഗൃഹ സമുച്ചയം: വൈക്കത്ത് ജാപ്പി വിതരണ ഉദ്ഘാടനം ഗായിക വൈക്കം വിജയലക്ഷ്മി നിര്‍വ്വഹിച്ചു.

“Manju”

വൈക്കം ; ജന്മഗൃഹ സമുച്ചയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായുള്ള ശാന്തിഗിരി സ്പെഷ്യല്‍ ചുക്ക് കാപ്പി (ജാപ്പി)  പ്രചരണ വിതരണ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായികയും സംഗീതജ്ഞയുമായ വൈക്കം വിജയ ലക്ഷ്മി ഇന്ന് (6-4-2024) ശനിയാഴ്ച ഉദ്ഘാടനം ചെയ്തു. ശാന്തിഗിരി ആശ്രമം വൈക്കം ഏരിയ ഹെഡ് സ്വാമി ജയപ്രിയന്‍ ജ്ഞാനതപസ്വിയില്‍ നിന്ന് ജാപ്പി വൈക്കം വിജയലക്ഷ്മി ഏറ്റുവാങ്ങി. ശാന്തിഗിരി ആശ്രമം സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ജന്മഗൃഹ സമുച്ചയമാണ് ചന്ദിരൂരില്‍ ലോകത്തിന്റെ തീര്‍ത്ഥാടന കേന്ദ്രമായി ഉയരുന്നത്. 2019 ല്‍ ആണ് ജന്മ ഗൃഹസമുച്ചയത്തിന് ശിലാസ്ഥാപനം നടത്തിയത്.

വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ്, തലയോലപ്പറമ്പ് എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി അഡ്വക്കേറ്റ് എസ് ഡി സുരേഷ് ബാബു,  എന്നിവരും ശാന്തിഗിരി ആശ്രമം പ്രതിനിധികളിനല്‍ നിന്നും ചുക്ക് കാപ്പി ഏറ്റുവാങ്ങി.

Related Articles

Back to top button