KeralaLatest

വോള്‍ട്ടേജ് ക്ഷാമം; കെഎസ്ഇബി ഓഫിസില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് കുടുംബം

“Manju”

കോട്ടയം: കടുത്തുരുത്തിയല്‍ വോള്‍ട്ടേജ് ക്ഷാമത്തെ തുടര്‍ന്ന് കെഎസ്ഇബി ഓഫീസില്‍ കുടുംബം കുത്തിയിരുന്ന് പ്രതിഷേധിച്ചു. എഴുമാംതുരുത്ത് സ്വദേശി ബിബിനും കുടുംബവുമാണ് രാത്രി ഓഫീസിലെത്തി പ്രതിഷേധിച്ചത്. ഉടന്‍ പരിഹാരം കാണാമെന്ന അധികൃതരുടെ ഉറപ്പിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു.

കഴിഞ്ഞ ആറ് മാസമായി വോള്‍ട്ടേജ് ഇല്ലാത്ത വലയുകയായിരുന്നു എഴുമാംതുരുത്ത് സ്വദേശി ബിബിനും കുടുംബവും. ഓക്സിജന്‍ സപ്പോര്‍ട്ട് വേണ്ട പിതാവടക്കം അനുഭവിച്ചത് തീരാ ദുരിതം. പലതവണ പരാതിപ്പെട്ടിട്ടും നടപടി ഇല്ലാതെ വന്നതോടെയായിരുന്നു കുത്തിയിരിപ്പ് പ്രതിഷേധം നടത്തിയത്.

പായ വിരിച്ച് ഓഫീസിനുള്ളില്‍ കുത്തിയിരുന്ന കുടുംബം പരിഹാരം കാണാതെ തിരികെ പോകില്ലെന്ന നിലപാടില്‍ ഉറച്ച് നിന്നു. അനുനയത്തിന് കുടുബം വഴങ്ങിലെന്ന് ബോധ്യപ്പെട്ടതോടെ ഉടന്‍ പ്രശ്നം പരിഹരിക്കാമെന്ന് അധികൃതര്‍ ഉറപ്പ് നല്കി. ഇതോടെ പ്രതിഷേധം അവസാനിപ്പിച്ച് കുടുംബം മടങ്ങി. കോപ്പര്‍ ലൈന്‍ ആയതാണ് വോള്‍ട്ടേജ് കുറയാന്‍ കാരണമെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. പകരം അലൂമിനിയം ലൈനാക്കി കണക്ഷന്‍ ഉടന്‍ മാറ്റി നല്കുമെന്നാണ് ഉറപ്പ്.

Related Articles

Back to top button