KeralaLatest

മാനവരാശിയ്ക്ക് വേണ്ടിയായിരുന്നു ഗുരുവിന്റെ ത്യാഗം : ജനനി കൃപ ജ്ഞാനതപസ്വിനി

“Manju”

പോത്തൻകോട് : മാനവരാശിയുടെ ആത്യന്തിക നന്മയ്ക്കായി ഗുരു ത്യാഗങ്ങളുടെ പൂർത്തീകരണമായി സ്വന്തം പ്രാണനെത്തന്നെ പ്രതിഷ്ഠിച്ച് മഹാകർമ്മം നടത്തിയിട്ടുണ്ടെന്ന് ശാന്തിഗിരി ആത്മവിദ്യാലയത്തിന്റെ ചുമതല കൂടി വഹിക്കുന്ന ആർട്ട്സ് & കൾച്ചർ ഡിപ്പാർട്ട്മെന്റ് ഹെഡ് ജനനി കൃപ ജ്ഞാന തപസ്വിനി അഭിപ്രായപ്പെട്ടു. നവഒലിജ്യോതിർദിനം- 25 സർവ്വമംഗള സുദിനത്തോടനുബന്ധിച്ച് ശാന്തിഗിരി ആത്മവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 21 ദിവസത്തെ പ്രഭാഷണ പരമ്പരയിൽ മൂന്നാം ദിവസം (ഏപ്രിൽ 16) പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജനനി. ഗുരുവിന്റെ ത്യാഗം എത്രയോ ജൻമങ്ങളിലൂടെ പൂർത്തീകരിച്ചതാണ്. വൈവസ്വത മനുവിൻ്റെ കാലത്ത് തന്നെ ഗുരുവിന്റെ  400-ാം ജൻമം കണ്ടതായി അഭിവന്ദ്യ ശിഷ്യപൂജിത പറഞ്ഞിട്ടുണ്ട്. ബാലനായിരിക്കുമ്പോൾ ആലുവ അദ്വൈതാശ്രമത്തിൽ നിൽക്കുന്ന സമയത്തൊക്കെ ഗുരുവിന്റെ ജീവിതം നിരവധി ത്യാഗ മുഹൂർത്തങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. ഒരു നൂതനമായ വഴിയായിരുന്നു ഗുരു തുറന്നു കാട്ടിയത്. ഗുരുവിന്റെ ത്യാഗത്തെ പിൻപറ്റിയാണ് അഭിവന്ദ്യ ശിഷ്യപൂജിത നമ്മെ ഇന്ന് നയിക്കുന്നതെന്നും ജനനി പറഞ്ഞു.

ശാന്തിഗിരി മാതൃമണ്ഡലം നെയ്യാറ്റിൻകര ഏരിയ കമ്മിറ്റി അസിസ്റ്റൻ്റ് ജനറൽ കൺവീനർ സി.ഗീതാകുമാരിയും കോഴിക്കോട് ശാന്തിഗിരി ശാന്തിമഹിമ പ്രവർത്തകനായ കെ.ജെ. സത്യചിത്തനും ഗുരുവുമായുള്ള തങ്ങളുടെ അനുഭവം പങ്കുവെച്ചു. പ്രഭാഷണ പരമ്പരയുടെ നാലാം ദിനമായ ഇന്ന് ശാന്തിഗിരി ശാന്തിമഹിമ ഗവേണിംഗ് കമ്മിറ്റി കോർഡിനേറ്റർ ബ്രഹ്മചാരി ഡോ.പി.അരവിന്ദ് സംസാരിക്കും.

Related Articles

Back to top button