HealthLatest

‘ശരീരം ഒരു മദ്യഫാക്ടറി’; അപൂര്‍വ ലഹരി രോഗം

“Manju”

ശരീരം തന്നെ ഒരു മദ്യഫാക്ടറി ആയി കൊണ്ടുനടക്കുന്ന ഒരാള്‍! മദ്യപിച്ച് വാഹനം ഓടിച്ചതിന്റെ പേരില്‍ അറസ്റ്റിലായ ബെല്‍ജിയം സ്വദേശിയെ കോടതി വെറുതെ വിട്ടതും ഇതേ കാരണം കൊണ്ട് തന്നെ. ഭാഗ്യവാന്‍ എന്ന് നെടുവീര്‍പ്പിടാന്‍ വരട്ടെ, ഇതൊരു രോഗാവസ്ഥയാണ്. ഓട്ടോ ബ്രുവറി സിന്‍ഡ്രം (എബിഎസ്) അല്ലെങ്കില്‍ ലഹരി രോഗം എന്നാണ് ഇതിനെ അറിയപ്പെടുന്നത്.

പഞ്ചസാരയും അന്നജവും അടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍ അതിനെ ശരീരം എഥനോള്‍ എന്ന ലഹരി വസ്തു ആക്കി മാറ്റുന്നു. വാക്കു കുഴയുക, തലകറക്കം, ഛര്‍ദ്ദി തുടങ്ങി യഥാര്‍ത്ഥ മദ്യപാനത്തിന് സമാനമാണ് ലക്ഷണങ്ങളാണ് രോഗത്തിനുള്ളത്. അതുകൊണ്ട് തന്നെ മദ്യം കുടിച്ചില്ലെങ്കിലും ഇവരെ മദ്യപാനികളെന്ന് മറ്റുള്ളവര്‍ തെറ്റുദ്ധരിക്കും. ലോകത്ത് ഇതുവരെ 20 പേരിലാണ് എബിഎസ് സ്ഥിരീകരിച്ചിട്ടുള്ളത്.

അതായത് ഇത്തരക്കാരുടെ രക്തത്തില്‍ എപ്പോഴും മദ്യത്തിന്റെ അംശം ഉണ്ടാകും. മദ്യപിച്ച് വാഹനം ഓടിച്ചതിനാണ് 2022ല്‍ 40കാരനായ ബെല്‍ജിയം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പരിശോധനയില്‍ ഇദ്ദേഹത്തിന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശം ഉള്ളതായും തെളിഞ്ഞിരുന്നു. എന്നാല്‍ കോടതിയില്‍ എത്തിയപ്പോഴാണ് കഥയില്‍ ട്വിസ്റ്റ് ഉണ്ടാകുന്നത്. മദ്യശാലയിലാണ് ജോലിയെങ്കിലും ഒരു തുള്ളി മദ്യം പോലും താന്‍ കുടിച്ചിട്ടില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

മൂന്ന് ഡോക്ടര്‍ മാറി മാറി പല സമയങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഫലം ആവര്‍ത്തിച്ചതോടെ ഇയാളുടെ ശരീരം തന്നെ ഒരു മദ്യം ഫാക്ടറിയാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. തുടര്‍ന്നാണ് ഇദ്ദേഹത്തിന് എബിഎസ് ആണെന്ന് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ ഇദ്ദേഹത്തെ കോടതി വെറുതെ വിടുകയായിരുന്നു. 2019ലും സമാനമായ രീതിയില്‍ ഇദ്ദേഹത്തെ പൊലീസ് പിടികൂടിയിരുന്നു. അന്ന് രോ?ഗത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.

എന്താണ് ഓട്ടോ ബ്രുവറി സിന്‍ഡ്രം?

ഗട്ട് ഫെര്‍മെന്റേഷന്‍ സിന്‍ഡ്രോം അല്ലെങ്കില്‍ ‘ലഹരി രോഗം’ എന്നാണ് ഓട്ടോ-ബ്രൂവറി സിന്‍ഡ്രോം അറിയപ്പെടുന്നത്. തലകറക്കം, ചുവന്നു തുടുത്ത ചര്‍മ്മം, വഴിതെറ്റല്‍, തലവേദന, ഓക്കാനം, ഛര്‍ദ്ദി, നിര്‍ജ്ജലീകരണം എന്നിവയും മറ്റ് ഹാംഗ് ഓവര്‍ പോലുള്ള ലക്ഷണങ്ങളും ഈ അവസ്ഥയുടെ ലക്ഷണങ്ങളാണ്. എബിഎസ് രോഗനിര്‍ണയം നടത്താന്‍ പ്രയാസമാണ്. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കുറയ്ക്കുക, ആന്റിഫംഗല്‍ മരുന്നുകള്‍ എന്നിവയാണ് ചികിത്സ രീതി. എബിഎസ് രോ?ഗത്തെ കുറിച്ച് വിശാല പഠനം ഇനിയും നടത്തേണ്ടതുണ്ട്.

 

Related Articles

Back to top button