Uncategorized

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നാളെ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും

“Manju”

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പ്രധാനമന്ത്രിയുടെ സന്ദർശനം നാളെ

ശ്രീജ.എസ്

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നാളെ. വിവിധ വികസന പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി എത്തുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പൂര്‍ത്തീകരണവും തുടക്കമിടലുമായി ദക്ഷിണേന്ത്യയില്‍ ഈ മാസം തന്നെ പ്രധാനമന്ത്രി നിരവധി യാത്ര നടത്തിയതിന് പിന്നാലെയാണ് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും എത്തുന്നത്.

പുതുച്ചേരിയില്‍ നിരവധി പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനത്തിന് പ്രധാനമന്ത്രി തുടക്കമിടും. തമിഴ്‌നാട്ടില്‍ 12400 കോടി ചിലവ് വരുന്ന വിവിധ പദ്ധതികള്‍ക്കാണ് തുടക്കമിടുന്നത്. കോയമ്പത്തൂരില്‍ ആയിരം മേഗാവാട്ടും അഞ്ഞൂറ് മെഗാവാട്ടും ശേഷിയുള്ള ലിഗ്നൈറ്റ് ആധാരമാക്കിയ വൈദ്യുത പദ്ധതികളാണ് ആരംഭിക്കുന്നത്.

Related Articles

Back to top button