നീലേശ്വരം: സിനിമാതാരങ്ങളായ ദിലീപും കാവ്യാമാധവനും നീലേശ്വരത്തെത്തി ക്ഷേത്ര ദര്‍ശനം നടത്തി. തളിയില്‍ നീലകണ്ഠേശ്വര ക്ഷേത്രത്തിലും മന്നന്‍പുറത്ത് ഭഗവതി ക്ഷേത്രത്തിലുമാണ് ദര്‍ശനം നടത്തിയത്. വെള്ളിയാഴ്ച രാവിലെ എട്ടിനാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്.
കാവ്യയുടെ കുടുംബങ്ങള്‍ മുഴുവന്‍ താമസിക്കുന്നത് നീലേശ്വരത്താണ്. രണ്ട് ക്ഷേത്രങ്ങളിലും ഇരുവരും എത്തി നേര്‍ച്ച ചെയ്യാനുള്ള രസീത് മുറിച്ച് ക്ഷേത്രനടയില്‍ എത്തിച്ച് പ്രാര്‍ഥിച്ചു. തുടര്‍ന്ന് നേര്‍ച്ച ദ്രവ്യങ്ങള്‍ വാങ്ങി ക്ഷേത്ര പ്രദക്ഷിണം നടത്തി. കാവ്യാമാധവന്റെയും ദിലീപിന്റെയും വിവാഹശേഷം കാവ്യയുടെ ജന്മസ്ഥലമായ നീലേശ്വരത്ത് എത്തുന്നത് ആദ്യമായാണ്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി റദ്ദാക്കിയതിനു പിന്നാലെയാണ് കാവ്യയോടൊപ്പം വഴിപാട് നടത്തിയത്. ക്ഷേത്രത്തിലുള്ളവരോട് കുശലാന്വേഷണം നടത്തിയാണ് താരദമ്പതികള്‍ ക്ഷേത്രത്തില്‍നിന്ന് മടങ്ങിയത്.