Uncategorized
നടന് രണ്‍ബീര്‍ കപൂറിന് കോവിഡ് സ്ഥിരീകരിച്ചു
ശ്രീജ.എസ്
മുംബൈ: ബോളിവുഡ് നടന് രണ്‍ബീര്‍ കപൂറിന് കോവിഡ് 19 സ്ഥിരീകരിച്ചു. താരത്തിന് മറ്റു ആരോഗ്യപ്രശ്നങ്ങളില്ലെന്നും വീട്ടില്‍ സ്വയം നിരീക്ഷണത്തിലാണെന്നും അമ്മ നീതു കപൂര്‍ അറിയിച്ചു.
‘നിങ്ങളുടെ അന്വേഷണങ്ങള്‍ക്കും ആശംസകള്‍ക്കും നന്ദി. രണ്‍ബീറിന് കോവിഡ് 19 സ്ഥിരീകരിച്ചു. നിലവില്‍ ചികിത്സയില്‍ തുടരുന്ന അദ്ദേഹത്തിന്റെ ആരോഗ്യം സുഖമായി വരുന്നു. ’ –നീതു കപൂര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഷൂട്ടിങ് തിരക്കിലായിരുന്ന നീതു കപൂറിന് ആഴ്ചകള്‍ക്ക് മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് ഒരുമിച്ച് അഭിനയിച്ചിരുന്ന വരുണ്‍ ധവാനും രോഗം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് രണ്‍ബീര്‍ കപൂറിന് കോവിഡ് സ്ഥിരീകരിക്കുന്നത്.