മൂന്നാര്‍: സി.പി.ഐ നേതാവും, മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായ സി.എ കുര്യന് അന്തരിച്ചു. എണ്‍പത്തിയെട്ട് വയസ്സായിരുന്നു. മൂന്നാറിലായിരുന്നു അന്ത്യം. പീരുമേടില്‍ നിന്ന് മൂന്ന് തവണ എം.എല്‍.എയായി. പത്താം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറായിരുന്നു അദ്ദേഹം നിലവില്‍ സി.പി.ഐ സംസ്ഥാന നിര്‍വാഹക സമിതി അംഗവമാണ്. എ.ഐ.ടി.യു.സിയുടെ സാരഥി എന്ന നിലയില്‍ പേരെടുത്ത നേതാവായിരുന്നു.
1960 മുതലാണ് സി.എ കുര്യന് ട്രേഡ് യൂണിയന് രംഗത്ത് സജീവമായത്. 27 മാസത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 1977ല്‍ ആദ്യമായി പീരുമേട് മണ്ഡലത്തില്‍ നിന്ന് അഞ്ചാം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നാലെ 1980-82ലും, 1996-2010ലെ പത്താം നിയമസഭയിലും പീരുമേടിനെ പ്രതിനിധീകരിച്ചു.