ശ്രീജ.എസ്
പ്രൊഫഷണല്‍ ബോക്സിങ്ങില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിജേന്ദര്‍ സിങ്ങിന് തോല്‍വി. ഗോവയിലെ മാണ്ഡവി തീരത്ത് മജിസ്റ്റിക് പ്രൈഡ് എന്ന ആഡംബരകപ്പലിന്റെ മുകള്‍ തട്ടില്‍ ഇന്നലെ രാത്രി നടന്ന ബാറ്റില്‍ ഓണ്‍ ഷിപ്പ് പോരാട്ടത്തില്‍ റഷ്യന്‍ താരം ആര്തിഷ് ലോപ്സനാണ് വിജേന്ദറിന്റെ പന്ത്രണ്ട് മത്സരങ്ങള്‍ നീണ്ട വിജയക്കുതിപ്പിന് തടയിട്ടത്.
എട്ട് റൗണ്ടുകളുള്ള മത്സരത്തില്‍ അഞ്ചാംറൗണ്ടില്‍ ടെക്നിക്കല്‍ നോക്കൗട്ടിലുടെ റഫറി ലോപ്സനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. 7 മത്സരങ്ങളില്‍ ലോപ്സന്റെ അഞ്ചാമത്തെ വിജയമാണിത്. തന്നെക്കാള്‍ ഉയരം കൂടിയ എതിരാളികളുടെ പഞ്ചുകള്‍ കൃത്യമായി തടുക്കാനാകാതെ അഞ്ചാം റൗണ്ടില്‍ വിജേന്ദര്‍ തളര്‍ന്നു പോകുകയായിരുന്നു. പ്രൊഫഷണല്‍ ബോക്സിങ്ങില്‍ വിജേന്ദറിന്റെ ആദ്യ തോല്‍വിയാണിത്.