IndiaLatest

ഡല്‍ഹി-ഗോവ രാജധാനി എക്​സ്​പ്രസ് പാളം തെറ്റി

“Manju”

രത്‌നഗിരി :ഡല്‍ഹി-ഗോവ രാജധാനി എക്​സ്​പ്രസ് പാളം തെറ്റി. ശനിയാഴ്ച രാവിലെ മഹാരാഷ്ട്രയിലെ രത്‌നഗിരിയിലെ തുരങ്കത്തിനുള്ളിലാണ്​ സംഭവം നടന്നത്. ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീന്‍ സ്​റ്റേഷനില്‍നിന്ന്​ മഡ്ഗാവ് സ്​റ്റേഷനിലേക്ക്​ വരുന്ന ട്രെയിന്‍ കാര്‍ബൂഡ് ടണലിനുള്ളില്‍ പാളം തെറ്റുകയായിരുന്നു. സംഭവത്തില്‍ യാത്രക്കാര്‍ക്ക്​ പരിക്കേറ്റിട്ടില്ലെന്നും മുംബൈയില്‍നിന്ന് 325 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായതെന്നും അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button