ഖത്തറില്‍ മിനിമം വേതനം 1000 റിയാല്‍
ദോഹ: ഖത്തറില്‍ ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പടെയുള്ള എല്ലാ തൊഴിലാളികള്‍ക്കും മിനിമം വേതനം ഉറപ്പാക്കുന്ന നിയമം മാര്‍ച്ച് 20 മുതല്‍ പ്രാബല്യത്തില്‍ വന്നു. 2020ലെ 17ാം നമ്ബര്‍ നിയമ പ്രകാരമാണിത് .മധ്യേഷ്യയില്‍ തന്നെ ഈ നിയമം നടപ്പാക്കുന്ന ആദ്യ രാജ്യമായി ഖത്തര്‍. പുതിയ നിയമപ്രകാരം എല്ലാ തൊഴിലാളികള്‍ക്കും 1000 റിയാല്‍ (ഏകദേശം 19,500 ഇന്ത്യന്‍ രൂപ) മിനിമം വേതനം നല്‍കണം.
ഇതിന് പുറമെ തൊഴിലാളികള്‍ക്ക് ന്യായമായ താമസസൗകര്യവും ഭക്ഷണവും നല്കുന്നില്ലെങ്കില് തൊഴിലാളിയുടെ താമസ ചെലവിനായി 500 റിയാലും (9,750 രൂപ) ഭക്ഷണ അലവന്‍സിനായി 300 റിയാലും (5850 രൂപ) പുറമെ നല്‍കാനും നിയമം അനുശാസിക്കുന്നു. അതെ സമയം നിയമത്തിന് നേരത്തേ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി അംഗീകാരം നല്‍കിയിരുന്നു. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് ആറുമാസം കഴിഞ്ഞതോടെയാണ് ഞായറാഴ്ച മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നതെന്ന് തൊഴില്‍ സാമൂഹിക ഭരണകാര്യ മന്ത്രാലയം വ്യക്തമാക്കി .