InternationalLatest

സമ്പൂർണ്ണ ഡിജിറ്റല്‍ ബാങ്കിംഗ്പ്ലാറ്റ് ഫോമിന് സൗദിയില്‍ തുടക്കമായി

“Manju”

റിയാദ്: സൗദിയില്‍ സമ്ബൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ്ങിന് തുടക്കമായി. പൂര്‍ണമായും ഡിജിറ്റല്‍ പ്ലാറ്റ് ഫോമില്‍ ഇടപാടുകള്‍ നടത്തുന്ന ഡിജിറ്റല്‍ ബാങ്കിങ്ങിനാണ് സൗദിയില്‍ ഔദ്യോഗിക അംഗീകാരം ലഭിച്ചത്. എസ് ടി സി ബാങ്ക്, സൗദി ഡിജിറ്റല്‍ ബാങ്ക് എന്നീ രണ്ട് ഡിജിറ്റല്‍ ബാങ്കുകള്‍ക്കാണ് സൗദി മന്ത്രിസഭ പ്രവര്‍ത്താനുമതി നല്‍കിയത്. ലൈസന്‍സ് ലഭിച്ച ഈ ബാങ്കുകള്‍ ഇനി സൗദിയിലെ ആദ്യത്തെ ഡിജിറ്റല്‍ ബാങ്കുകളായി പ്രവര്‍ത്തനം ആരംഭിക്കും.

രണ്ട് ഡിജിറ്റല്‍ ബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ സൗദി അറേബ്യ മന്ത്രിസഭ ചൊവ്വാഴ്ച അംഗീകാരം നല്‍കിയതായി സൗദി സെന്‍ട്രല്‍ ബാങ്ക് (SAMA) അറിയിച്ചു. അബ്ദുറഹ്മാന്‍ ബിന്‍ സഅദ് അല്‍റാഷിദ് ആന്‍ഡ് സണ്‍സ് കമ്ബനിയുടെ നേതൃത്വത്തില്‍ കമ്ബനികളും നിക്ഷേപകരും ചേര്‍ന്നുള്ളതാണ് സൗദി ഡിജിറ്റല്‍ ബാങ്ക്. രാജ്യത്തിനകത്ത് 1.5 ശതകോടി റിയാല്‍ മൂലധനേത്താടെ ബാങ്കിങ് ബിസിനസ് നടത്തുന്നതിനാണ് അനുമതി.
സൗദി ഡിജിറ്റല്‍ പേയ്‌മെന്റ് കമ്ബനിയെയാണ് (എസ് ടി സി പേ) പ്രാദേശിക ഡിജിറ്റല്‍ ബാങ്കായി മാറ്റുന്നത്. 2.5 ശതകോടി റിയാല്‍ മൂലധനത്തോടെ രാജ്യത്തിനുള്ളില്‍ ബാങ്കിങ് ബിനിനസ് നടത്തുന്നതിനാണ് ലൈസന്‍സ്.

Related Articles

Back to top button