KeralaLatest

ഇന്ന് റെഡ്ക്രോസ് ദിനം

“Manju”

സിന്ധുമോള്‍ ആര്‍

ആശരണരെയും കഷ്ടപ്പെടുന്നവരെയും യുദ്ധത്തിൽ പരിക്കേറ്റവരെയും സഹായിക്കുന്നതിനായി ലോകത്ത് പ്രവർത്തിക്കുന്ന ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. മെയ് എട്ട് റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. റെഡ്ക്രോസിന്റെ സ്ഥാപകന്‍ ജീന്‍ ഹെന്‍റി ഡുനന്റിന്റെ ജന്മദിനമാണ് മെയ് 8 ഇൻറർനാഷണൽ മൂവ്മെന്റ് ഓഫ് ദി റെഡ്ക്രോസ് ആൻഡ് റെഡ്ക്രെസന്റ് എന്നതാണ് റെഡ്ക്രോസിന്റെ ഔദ്യോഗിക നാമം. 1986-ലാണ് ഈ പേര് സ്വീകരിച്ചത്. മുംസ്ലീം രാജ്യങ്ങളിൽ റെഡ്ക്രോസ്, റെഡ്ക്രെസന്റ് എന്നാണ് അറിയപ്പെടുന്നത്.

1828 മെയ് എട്ടിന് ജനീവയിലാണ് ഡുനന്റ് ജനിച്ചത്. 1910 ഒക്ടോബര്‍ 30ന് അന്തരിച്ചു. പത്തൊൻപതാം നൂറ്റാണ്ടിൻറെ മധ്യകാലം വരെ യുദ്ധഭൂമിയിൽ നിന്ന് പരുക്കേൽക്കുന്ന സൈനികരെ ശുശ്രൂഷിക്കാൻ ആർമി നഴ്സിങ് സംവിധാനങ്ങളോ ചികിത്സിക്കാനായി കെട്ടിടങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. ഫ്രാൻസിന്റെയും ഇറ്റലിയുടെയും സംഖ്യസേനയും ഓസ്ട്രിയൻ സൈന്യവും തമ്മിൽ യുദ്ധം നടക്കുന്ന കാലം, ഫ്രഞ്ച് സേനയെ നയിച്ചിരുന്ന നെപ്പോളിയൻ മൂന്നാമൻ ചക്രവർത്തിയെ വ്യാപാര സംബന്ധമായ കാര്യങ്ങൾക്ക് വേണ്ടി കാണാനെത്തിയതായിരുന്നു ഹെൻറി ഡ്യുനന്റ് എന്നാൽ യുദ്ധഭൂമിയിൽ കഷ്ടപ്പെടുന്നവരെ കണ്ടപ്പോൾ അദ്ദേഹം അവരെ സഹായിക്കാൻ ഇറങ്ങി തിരിച്ചു. ‘എ മെമ്മറി ഓഫ് സോള്‍ ഫെറിനോ’ എന്ന പുസ്തകത്തില്‍ അദ്ദേഹമത് ഓര്‍മ്മക്കുറിപ്പായി എഴുതിവച്ചു.

അന്തര്‍ദേശീയ റെഡ്ക്രോസ് സൊസൈറ്റിയുടെ രൂപീകരണത്തിന് തുടക്കവും പ്രചോദനവുമായത് ഈ പുസ്തകമാണ്. ഡുനന്റിന്റെ ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് 1864ലെ ജനീവ സമ്മേളനം നടന്നത്. ഫ്രെഡറിക് പാണ്ഡൈയ്ക്കൊപ്പം ഡുനന്‍റിന് 1901ല്‍ നോബല്‍ സമ്മാനം ലഭിച്ചു.

പുസ്തകം സ്വന്തം ചെലവില്‍ അച്ചടിച്ച ഡുനന്‍റ് അത് ലോകത്തെ ഭരണാധികാരികള്‍ക്കും സൈനിക അധികാരികള്‍ക്കും എത്തിച്ചു കൊടുത്തു. മുറിവേറ്റ ഭടന്മാരെ ശുശ്രൂഷിക്കാനും രക്ഷിക്കാനും പക്ഷം ചേരാത്ത സംഘടനകള്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യമായിരുന്നു ഡുനന്റ് പുസ്തകത്തിലൂടെ തുറന്ന് കാണിച്ചത്.

പൊതുക്ഷേമത്തോടെ ജനീവ സൊസൈറ്റിയുടെ പ്രസിഡന്‍റ് ഗുസ്താവോ മെയ്നീര്‍ ഈ നിര്‍ദേശം പരിഹരിക്കുകയും മൊയ്നീര്‍, ആര്‍മി ജനറല്‍ ഹെന്‍ട്രി ഡൂഫോര്‍ ,ഡോക്ടര്‍മാരായ ലൂയിസ് ആപ്പിയതിയോഡര്‍ മനോയിര്‍ എന്നിവരും ഡുനന്റും അംഗങ്ങളായ സമിതി രൂപീകരിക്കുകയും ചെയ്തു.

1986 ഫെബ്രുവരി 17ന് ഈ കമ്മിറ്റി ആദ്യം യോഗം ചേര്‍ന്നു. റെഡ്ക്രോസ് സൊസൈറ്റിയുടെ തുടക്കമായി ഈ ദിവസത്തെയാണ് കണക്കാക്കുന്നത്. ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 9.7 കോടിയ ലധികം വോളണ്ടിയർമാരും ഉണ്ട്.

ഹെന്‍റി ഡ്യുനന്റ് :

ദയനീയമായിരുന്നു യുദ്ധത്തിൽ പരിക്കേറ്റവരുടെ സ്ഥിതി. ആവശ്യത്തിന് ഭക്ഷണമില്ല. കുടിവെള്ളം ചോര കലർന്ന് മലിനമാക്കപ്പെട്ടിരുന്നു. ഈ ചുറ്റുപാടിൽ രോഗങ്ങൾ വളരെ വേഗം പടർന്ന് പിടിച്ചു. പട്ടാളക്കാരിൽ നിന്ന് സോൾ ഫെറിനോ ജില്ലയിലെ ജനങ്ങളിലേക്കും പകർച്ചവ്യാധികൾ വ്യാപിച്ചു. അവിടുത്തെ ദേവാലയങ്ങൾ താൽക്കാലികാശുപത്രികളാക്കി മാറ്റി. പരുക്കേറ്റവരെ മിലാനിലെയും മറ്റ് നഗരങ്ങളിലേയും ആശുപത്രികളിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഹെൻറി ഡ്യുനന്റിന്റെ ജീവിതത്തിൽ വഴിത്തിരിവായിരുന്നു ഈ സംഭവം.

Related Articles

Back to top button