IndiaInternationalLatest

അവസാനം അന്റാര്‍ട്ടിക്കയിലുമെത്തി; ഭൂഖണ്ഡത്തില്‍ 36പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

“Manju”

അന്റാര്‍ട്ടിക്ക: അവസാനം കോവിഡ് 19 അന്റാര്‍ട്ടിക്കയിലുമെത്തി. ഭൂഖണ്ഡത്തില്‍ ആദ്യമായി 36പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ചിലിയന്‍ റിസര്‍ച്ച് ബേസിലെ 36പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 26പേര്‍ ചിലിയില്‍ നിന്നുള്ള സൈനികരും 10പേര്‍ അറ്റകുറ്റ പണിക്കാരുമാണ്.
ജനറല്‍ ബെര്‍നാഡോ ഒ ഹിഗ്ഗിന്‍സ് റിക്വെല്‍മി റിസര്‍ച്ച് ബേസിലുളളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെയുളള 13 ചിലിയന്‍ ആസ്ഥാനങ്ങളില്‍ ഒന്നാണിത്. ഭൂഖണ്ഡത്തില്‍ സ്ഥിരതാമസക്കാര്‍ ആരുമില്ലെങ്കിലും 1000 ഗവേഷകരും മറ്റു സന്ദര്‍ശകരും ഇവിടെ താമസിച്ചുവരുന്നതായി എ പി റിപ്പോര്‍ട്ട് ചെയ്യുന്നു.
കോവിഡ് ബാധിതരെ ചിലിയിലെ പുന്ത അരെനാസിലേക്ക് മാറ്റി പാര്‍പ്പിച്ചു. ഇവരുടെ നില തൃപ്തികരമാണ്. കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ഏക ഭൂഖണ്ഡമായിരുന്നു അന്റാര്‍ട്ടിക്ക.

Related Articles

Back to top button