തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 2216 പേര്‍ക്ക്. കഴിഞ്ഞദിവസം 2055 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കോഴിക്കോട് 403, കണ്ണൂര്‍ 285, എറണാകുളം 220, മലപ്പുറം 207, തൃശൂര്‍ 176,
കാസര്‍കോട് 163, തിരുവനന്തപുരം 147, കോട്ടയം 139, കൊല്ലം 127, ആലപ്പുഴ 93, പത്തനംതിട്ട 82, വയനാട് 64, പാലക്കാട് 63, ഇടുക്കി 47 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (5), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 109 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 101 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.