Kannur
കൊടി കെട്ടുന്നതിനിടെ വൈദ്യുതി ലൈനിൽ കൈ തട്ടി; യുഡിഎഫ് പ്രവർത്തകൻ മരിച്ചു
കണ്ണൂർ : മട്ടന്നൂരിൽ യുഡിഎഫ് പ്രവർത്തകൻ ഷോക്കേറ്റു മരിച്ചു. ഇരിട്ടി സ്വദേശി മുഹമ്മദ് സിനാൻ ആണ് മരിച്ചത്. രാത്രിയോടെയായിരുന്നു സംഭവം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൊടി കെട്ടുന്നതിനിടെയായിരുന്നു സിനാന് ഷോക്കേറ്റത്. കൊടി കെട്ടുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. പേരാവൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി സണ്ണി ജോസഫിന്റെ പര്യടനത്തിന്റെ ഭാഗമായിട്ടുളള ഒരുക്കങ്ങളിലായിരുന്നു സിനാൻ.
സിനാന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.