ചെന്നൈ: തമിഴ്നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിന്റെ മകളുടെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന. സ്റ്റാലിന്റെ മകള്‍ സെന്താമരൈയും മരുമകന് ശബരീശനും താമസിക്കുന്നിടത്താണ് പരിശോധന. ശബരീശന്റെ ഉടമസ്ഥതയിലുള്ള നാലോളം ഇടങ്ങളില്‍ പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം.വെള്ളിയാഴ്ച രാവിലെ ചെന്നൈ നീലങ്കരൈയിലെ മകളുടെയും മരുമകന്റെയും വീട്ടില്‍ ആദായനികുതി വകുപ്പെത്തുകയായിരുന്നു.ഏപ്രില്‍ ആറിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം രണ്ടാമത്തെ തവണയാണ് ഡി.എം.കെ നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആധായനികുതി വകുപ്പ് പരിശോധനക്ക് എത്തുന്നത്. കഴിഞ്ഞമാസം മുതിര്‍ന്ന ഡി.എം.കെ നേതാവും സ്ഥാനാര്‍ഥിയുമായ ഇ.വി. വേലുവിന്റെ വീട്ടില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.
Related Articles
Check Also
Close
-
മാരിയകറ്റാന്‍ തെയ്യങ്ങള്‍ എത്തില്ല ഈ കര്‍ക്കിടകത്തില്‍August 13, 2020 6:24 PM