തിരുവനന്തപുരം: ഇന്ന് കേരളത്തിലെത്തുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഞായറാഴ്ച നേമത്ത് പ്രചരണത്തിനിറങ്ങുമെന്ന് സൂചന. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പിന്മാറിയതോടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി നേമത്ത് എത്തുന്നത്. ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് പ്രിയങ്ക പിന്മാറിയത്.
നേരത്തെ മുരളീധരന് ആവശ്യപ്പെട്ടതനുസരിച്ച് എത്താമെന്നറിയിച്ചിരുന്ന പ്രിയങ്ക ഗാന്ധി കോവിഡ് നിരീക്ഷണത്തിലായതോടെയാണ് മുരളീധരന് വോട്ട് അഭ്യര്‍ഥിച്ച് രാഹുല്‍ എത്തുന്നത്. ശനിയാഴ്ച കോഴിക്കോടും കണ്ണൂരുമാണ് രാഹുലിന് പ്രചാരണ പരിപാടികളുണ്ടാകുക. ഞായറാഴ്ച അഞ്ചിന് പൂജപ്പുരയില്‍ നടക്കുന്ന പ്രചരണയോഗത്തിലാകും മുരളീധരനായി രാഹുല്‍ വോട്ട് അഭ്യര്‍ഥിക്കുന്നത്.
തന്റെ കോവിഡ് ഫലം നെഗറ്റീവാണെന്നും എങ്കിലും ഡോക്ടര്‍മാരുടെ ഉപദേശ പ്രകാരം നിരീക്ഷണത്തില്‍ പോകേണ്ടതിനാല്‍ അസം, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലെ പ്രചാരണ പരിപാടികളെല്ലാം റദ്ദാക്കിയതായി പ്രിയങ്ക ട്വിറ്ററില്‍ പോസ്റ്റു ചെയ്ത വീഡിയോയിലൂടെ അറിയിച്ചിരുന്നു.