KeralaKollamLatest

സമയം പാലിക്കാതെ കോവിഡ് രോഗിയെത്തി വോട്ട് ചെയ്തു; ക്വാറന്റീനില്‍ പോകേണ്ടത് 230-ലേറെ പേര്‍

“Manju”

കൊല്ലം: കോവിഡ് രോഗി സമയക്രമം പാലിക്കാതെയെത്തി വോട്ട് ചെയ്തതിനെത്തുടര്‍ന്ന് 230-ലേറെ വോട്ടര്‍മാരും അഞ്ച് പോളിങ് ഉദ്യോഗസ്ഥരും ക്വാറന്റീനില്‍ പോകേണ്ടിവരുമെന്ന് ആശങ്ക. ഇരവിപുരം നിയോജകമണ്ഡലത്തിലെ താന്നി സി.വി എം.എല്‍.പി.എസ്. വടക്കേ കെട്ടിടം പടിഞ്ഞാറ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന 124-ാം നമ്പര്‍ ബൂത്തിലാണ് കോവിഡ് ബാധിതയായ ഇരവിപുരം സെന്റ് ജോസഫ് നഗറിലെ താമസക്കാരിയായ 72-കാരി രാവിലെ 11 മണിയോടെ ഭര്‍ത്താവിനൊപ്പം എത്തി വോട്ട് ചെയ്തത്.

ഇവര്‍ക്ക് കഴിഞ്ഞ മാര്‍ച്ച്‌ 28-ന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ക്വാറന്റീനിലായിരുന്നു. കോവിഡ് ബാധിതര്‍ക്ക് വൈകിട്ട് ആറുമുതല്‍ ഏഴുവരെ വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നിരിക്കെയാണ് ക്വാറന്റീന്‍ ലംഘിച്ചെത്തി വോട്ട് ചെയ്തത്. സംഭവം ചൂണ്ടികാട്ടി ആരോഗ്യവകുപ്പ് അധികൃതര്‍ ഇരവിപുരം പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.

ഇവര്‍ വോട്ട് ചെയ്ത് മടങ്ങിയതിനുശേഷം 12.30-ഓടെ വിവരം ആശാ വര്‍ക്കര്‍ റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ ആരോഗ്യവകുപ്പ് അധികൃതര്‍ പോളിങ് സ്റ്റേഷന്‍ അണുവിമുക്തമാക്കി. വോട്ടേഴ്‌സ് ലിസ്റ്റില്‍ ക്രമനമ്ബര്‍ പരിശോധിച്ച്‌ വോട്ടു ചെയ്തവരുടെ മേല്‍വിലാസം കണ്ടെത്തി അവരെ ക്വാറന്റീനില്‍ പ്രവേശിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

Related Articles

Back to top button