മലപ്പുറം: നിലവില്‍ ഒരു റേഷന്‍ കാര്‍ഡിലും പേരില്ലാത്തവരും, വാടകവീട്ടില്‍ താമസിക്കുന്നവരുമായ വ്യക്തികള്‍ക്ക് ആധാര്‍ നമ്പറും തദ്ദേശ സ്ഥാപന പ്രതിനിധിയുടെ സാക്ഷ്യപ്പെടുത്തലുമുണ്ടെങ്കില്‍ ഇനി 24 മണിക്കൂറിനകം കാര്‍ഡ് നല്‍കുമെന്ന് ജില്ല സിവില്‍ സപ്ലൈസ് ഓഫിസര്‍ മനുഷ്യാവകാശ കമീഷനെ അറിയിച്ചു. വാടക കെട്ടിടത്തില്‍ താമസിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡ് ലഭിക്കാനുള്ള സാങ്കേതിക തടസ്സം ചൂണ്ടിക്കാണിച്ച് സമര്‍പ്പിച്ച പരാതിയില്‍ കമീഷന് അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ട വിശദീകരണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മറ്റേതെങ്കിലും കാര്‍ഡില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് പുതിയ കാര്‍ഡ് നല്‍കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം,ഒരേ കുടുംബത്തില്‍ തന്നെ രണ്ടോ മൂന്നോ കുടുംബമായിട്ട് താമസിക്കുന്നവരെ വ്യത്യസ്ത കുടുംബമായി കണ്ട് റേഷന്‍ കാര്‍ഡ് നല്‍കണമെന്ന മറ്റൊരാള്‍ സമര്‍പ്പിച്ച അപേക്ഷ കമീഷന് തള്ളി. ഇക്കാര്യത്തില്‍ 2013ലെ ദേശീയ ഭക്ഷ്യ ഭദ്രതാനിയമവും 1966ലെ റേഷനിങ് കണ്ട്രോള് ഓര്‍ഡറും അനുസരിച്ച് മാത്രമേ കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ കഴിയുകയുള്ളൂവെന്ന് സപ്ലൈസ് ഓഫിസര്‍ ഉത്തരവില്‍ പറയുന്നു.
Related Articles
ട്രാക്കിലൂടെ ഫോണില്‍ സംസാരിച്ച് നടന്ന അതിഥി തൊഴിലാളി ട്രെയിന്‍ തട്ടിമരിച്ചു
October 26, 2020 9:02 AM
Check Also
Close
-
ഫോണില്‍ നിന്ന് കരകയറാനാകുന്നില്ല. ജീവിതം സമര്‍പ്പിച്ചു.June 6, 2022 3:29 PM