കൊല്‍ക്കത്ത: ജവാന്മാരോട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അനാദരവ് കാട്ടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ കേന്ദ്ര സേനയെ ആക്രമിക്കാന്‍ പ്രേരിപ്പിക്കുകയാണ് മമതയെന്നും മോദി പറഞ്ഞു. ബര്‍ദമാന്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. ബംഗാളിലെ കൂച്ച് ബിഹാറില്‍ ശനിയാഴ്ച വോട്ടെടുപ്പിനിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് നാല് പേര് വെടിയേറ്റ് മരിച്ചിരുന്നു. മമതയുടെ തെറ്റായ നയങ്ങളാണ് എത്രയോ അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്ക് ജീവന് നഷ്ടപ്പെടുത്തിയതെന്ന് മോദി പറഞ്ഞു
Related Articles
ആറ്റുകാല്‍ പൊങ്കാല : സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്കി കെ എസ് ഇ ബി
February 24, 2024 4:12 PM
Check Also
Close
-
പാചക വാതക വിതരണം പ്രതിസന്ധിയിലേക്ക്October 14, 2023 3:32 PM