KeralaLatestThiruvananthapuram

ശാന്തിഗിരി ഫ്യുവൽസ് മെഗാ നറുക്കെടുപ്പ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

“Manju”
ശാന്തിഗിരി ഫ്യുവൽസ് മെഗാ നറുക്കെടുപ്പ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

പോത്തൻകോട്. ശാന്തിഗിരി ഫ്യൂവൽസ് പത്താം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി സഹകരിച്ച് ആഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 14 വരെ ഉപഭോക്താക്കൾക്കായി നറുക്കെടുപ്പിലൂടെ സമ്മാന പദ്ധതികൾ നൽകുകയുണ്ടായി. പതിനായിരത്തിലധികം സമ്മാനങ്ങൾ ഈ കാലഘട്ടത്തിൽ വിതരണം ചെയ്തു. സെപ്റ്റംബർ 15ന്  സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി, മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുതിരകുളം ജയൻ, വാർഡ് മെമ്പറായ സഹീറത്തു ബിവി, സുധർമണി എസ് എന്നിവരുടെ സാന്നിധ്യത്തിൽ നടത്തിയ മെഗാ നറുക്കെടുപ്പിൽ ഒരു പവൻ സ്വർണ നാണയത്തിന് ജനസേവികപുരം പ്രസാദം വീട്ടിൽ അയ്യൂബ് റഹീം, രണ്ടാം സമ്മാനമായ രണ്ട് ഗ്രാം സ്വർണ നാണയത്തിന് നേതാജി പുരം തടത്തരികത്തു വീട്ടിൽ പ്രവീൺ എസ് കെ, കൊയ്ത്തുർ കോണം പനയിൽ പുത്തൻവീട്ടിൽ മൊഹിൻദേ എം ഐ എന്നിവർ അർഹരായി. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ശാന്തിഗിരി ഫ്യുവൽസിൽ വെച്ചുനടന്ന ചടങ്ങിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ തിരുവനന്തപുരം ഡിവിഷൻ സെയിൽസ് ഓഫീസർ എം ബി വിഷ്ണു, പ്രമോദ് എം പി,  ശ്രീ ജ്യോതിനാഥ് കെ പി, കൃഷ്ണകുമാർ സി എൻ എന്നിവരുടെ സാന്നിധ്യത്തിൽ  സ്വാമി ഗുരു സവിധ് ജ്ഞാനതപസ്വി നിർവഹിച്ചു.

Related Articles

Back to top button