തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായതിനെ തുടര്‍ന്ന് മാസ് ടെസ്റ്റ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വരുന്ന രണ്ടു ദിവസത്തിനുള്ളില്‍ രണ്ടരലക്ഷം പേര്‍ക്ക് പരിശോധന നടത്താനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. രോഗവ്യാപനം രൂക്ഷമായ എറണാകുളം ജില്ലയിലായിരിക്കും കൂടുതല്‍ പരിശോധന നടത്തുക. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവരെയും പരിശോധനയ്ക്ക് വിധേയരാക്കും.ബുധനാഴ്ച സംസ്ഥാനത്ത് 8,778 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുത്തനെ ഉയര്‍ന്നിരുന്നു. 13.45 ശതമാനമാണ് വ്യാഴാഴ്ചയുണ്ടായത്. എറണാകുളം, കോഴിക്കോട് ജില്ലകളില്‍ രോഗികള്‍ 1,000 കടക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മാസ് ടെസ്റ്റ് നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം.
Related Articles
Check Also
Close
-
‘ഇന്ദ്രന് സഭയൊഴിഞ്ഞു’April 10, 2021 6:03 PM