Latest

ടെക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍ പ്രവേശനം ഏപ്രില്‍ 30 വരെ

“Manju”

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന 39 ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളുകളിലേക്ക് 2021-22 അദ്ധ്യയന വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ നല്‍കാനുള്ള അവസാന തിയതി ഏപ്രില്‍ 30 വരെ നീട്ടി. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ നേരിട്ട് അപേക്ഷ വിതരണം ചെയ്യില്ല.www.polyadmission.org/ths ല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ സംവരണ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. ഓരോ ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളുകളിലേയും അനുവദിക്കപ്പെട്ടിട്ടുള്ള സീറ്റുകളേക്കാള്‍ അധികം അപേക്ഷകരുള്ള സ്ഥാപനങ്ങളില്‍ മാത്രമേ പ്രവേശന പരീക്ഷ ഉണ്ടാകു.

Related Articles

Back to top button