മുംബൈ: ഡല്‍ഹി ക്യാപ്റ്റല്‍സിനെതിരെ രാജസ്ഥാന് റോയല്‍സിന് 148 റണ്‍സ് വിജയലക്ഷ്യം. ക്യാപ്റ്റന്‍ ഋഷഭ് പന്തിന്റെ (51) അര്‍ധ സെഞ്ചുറിയുടെ ബലത്തിലാണ് ഡല്‍ഹി ഭേദപ്പെട്ട സ്കോര്‍ നേടിയത്. ഡല്‍ഹി നിരയില്‍ മറ്റാര്‍ക്കും തന്നെ തിളങ്ങാനായില്ല. ഡല്‍ഹിയെ തുടക്കത്തില്‍ തന്നെ വിറപ്പിക്കാന്‍ സഞ്ജുവിന്റെ സംഘത്തിനായി. ഏഴ് ഓവറില്‍ 37 റണ്‍സിന് നാല് വിക്കറ്റുകള്‍ വീണു. ധവാന്, രഹാനെ, പൃഥി ഷാ, സ്റ്റോണിസ് എന്നിവരെയാണ് തുടക്കത്തിലെ പിഴുതത്. പിന്നീട് പന്തും ലളിത് യാദവും (20) ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ഇരുവരും 51 റണ്‍സ് ആണ് കൂട്ടിച്ചേര്‍ത്തത്. പന്ത് റണ്‍ ഔട്ട് ആയതോടെ വീണ്ടും ഡല്‍ഹിയുടെ താളംതെറ്റി. ഡല്‍ഹി നിരയില്‍ ഇവരെ കൂടാതെ ടോം കരനും (21) ക്രിസ് വോക്സിനും (പുറത്താകാതെ 15) മാത്രമാണ് രണ്ടക്കം കടക്കാനായത്. നാല് ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജയ്ദേവ് ഉനദ്കട് ആണ് ഡല്‍ഹിയുടെ മുന്‍നിരയെ തകര്‍ത്തത്.
Related Articles
Check Also
Close
-
പ്രവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്രയൊരുക്കി എയര്‍ ഇന്ത്യSeptember 4, 2020 12:27 PM