IndiaLatest

കോവിഡ് മൂന്നാംതരംഗം അതിരൂക്ഷമാകാന്‍ സാധ്യതയില്ല; പഠനം

“Manju”

ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗം രണ്ടാംതരംഗംപോലെ അതിരൂക്ഷമാകാന്‍ സാധ്യതയില്ലെന്ന് വിദ​ഗ്ധര്‍. ഊര്‍ജിതമായി നടക്കുന്ന പ്രതിരോധ കുത്തിവെപ്പ് ഭാവിയിലെ തരംഗത്തിന്റെ കാഠിന്യം കുറയ്ക്കുമെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആര്‍) ഇംപീരിയല്‍ കോളജ് ഓഫ് ലണ്ടനും നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.

ഇന്ത്യയില്‍ രോഗവ്യാപനം കൂടുതല്‍ നടന്നതിനാല്‍ ഇനി ഒരു തരംഗം ഉണ്ടായാലും അത് രണ്ടാമത്തേതുപോലെ അതിതീവ്രമാകാന്‍ സാധ്യതയില്ലെന്നാണ് പഠനം പറയുന്നത്. നേരത്തേ രോഗവ്യാപനമുണ്ടായപ്പോള്‍ ആര്‍ജിച്ച പ്രതിരോധശേഷി പൂര്‍ണ്ണമായും നശിക്കുന്ന സാഹചര്യത്തിലേ പുതിയ വകഭേദം തരംഗത്തിന് കാരണമാകൂ. ഒരാളില്‍നിന്ന് നാലോ അഞ്ചോ ആളുകളിലേക്ക് രോഗം പടരാനുള്ള സാധ്യത ഉരുത്തിരിഞ്ഞാലേ ഇനി ഒരു തരംഗമുണ്ടാവൂവെന്ന് പഠനത്തില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ജനുവരി അവസാനമാണ് രാജ്യത്ത് കോവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. സെപ്റ്റംബറിലാണ് ആദ്യതരം​ഗം മൂര്‍ഛിച്ചത്. ഇക്കൊല്ലം ഫെബ്രുവരി പകുതിയോടെ രണ്ടാം തരം​ഗം ആരംഭിച്ചു. ഇതിനിടയിലാണ് വൈറസിന് തീവ്രതയേറിയ വകഭേദങ്ങള്‍ ഉണ്ടായത്. തരംഗത്തിന്റെ മൂര്‍ച്ച കുറഞ്ഞെങ്കിലും ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് ഐസിഎംആര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

Related Articles

Back to top button