IndiaKeralaLatest

കോവിഡ് വന്ന് അച്ഛന്‍ മരിച്ചു; പി.പി.ഇ കിറ്റ് ധരിച്ച്‌​ മകള്‍ പരീക്ഷ എഴുതി

“Manju”

മാ​വേ​ലി​ക്ക​ര: കോ​വി​ഡ് ബാ​ധി​ത​നാ​യി അ​ച്ഛ​ന്‍ മ​രി​ച്ചു, വേ​ദ​ന​യോ​ടെ കോ​വി​ഡ് ബാ​ധി​ത​യാ​യ മ​ക​ള്‍ എ​സ്.​എ​സ്.​എ​ല്‍.​സി പ​രീ​ക്ഷ എ​ഴു​തി. ചെ​ട്ടി​കു​ള​ങ്ങ​ര കൈ​ത​വ​ട​ക്ക് ചെ​മ്ബോ​ലി​ല്‍ രാ​മ​നി​ല​യം ആ​ര്‍. ജ​യ​ച​ന്ദ്ര​നാ​ണ്​ (45) കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്. ജ​യ​ച​ന്ദ്ര​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​തി​ന്​ പി​ന്നാ​ലെ മ​ക​ള്‍ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
വീ​ട്ടി​ല്‍ ക്വാ​റ​ന്‍​റീ​നി​ല്‍ ഇ​രു​ന്ന വിദ്യാര്‍ഥിനി പി.​പി.​ഇ കി​റ്റ് ധ​രി​ച്ചെ​ത്തി ചെ​ട്ടി​കു​ള​ങ്ങ​ര എ​ച്ച്‌.​എ​സ്.​എ​സി​ലാണ്​ സാ​മൂ​ഹി​ക​ശാ​സ്ത്രം പ​രീ​ക്ഷ എ​ഴു​തി​യ​ത്. ചെ​ട്ടി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്.​ശ്രീ​ജി​ത്, ചെ​ട്ടി​കു​ള​ങ്ങ​ര എ​ച്ച്‌. എ​സ്.​എ​സ് പ്ര​ഥ​മ അ​ധ്യാ​പി​ക എ​സ്.​രാ​ജ​ശ്രീ, ക്ലാ​സ് ടീ​ച്ച​ര്‍ പി.​ജെ. ല​ക്ഷ്മി, പി.​ടി.​എ പ്ര​സി​ഡ​ന്‍​റ്​ ഗോ​പ​ന്‍ ഗോ​കു​ലം, സ്​​റ്റാ​ഫും ബ​ന്ധു​വു​മാ​യ ദേ​വീ​ദാ​സ​ന്‍ എ​ന്നി​വ​ര്‍ സ്നേ​ഹ​പൂ​ര്‍​വം നി​ര്‍​ബ​ന്ധി​ച്ചാ​ണ്​ പ​രീ​ക്ഷ​ക്കെ​ത്തി​ച്ച​ത്.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്‌​ ജ​യ​ച​ന്ദ്ര​െന്‍റ സം​സ്കാ​രം ന​ട​ത്തി. ജ​യ​ച​ന്ദ്ര​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ള്‍ പ​രി​ച​രി​ക്കാ​നെ​ത്തി​യ ഭാ​ര്യ മാ​യ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച്‌​ വീ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യി​രു​ന്നു.

Related Articles

Back to top button