കേരളം ഉറ്റുനോക്കുന്ന, ബിജെപി ആദ്യമായി അക്കൗണ്ട് തുറന്ന തിരുവനന്തപുരത്തെ നേമം മണ്ഡലത്തില്‍ കടുത്ത മത്സരമാണ് നടക്കുകയെന്ന് പ്രമുഖ വാര്‍ത്താ ചാനലിന്റെ പോസ്റ്റ് പോള്‍ സര്‍വേ. എന്നിരുന്നാലും യുഡിഎഫിന് വേണ്ടി ബിജെപിയില്‍ നിന്നും കെ മുരളീധരന് നേമം പിടിച്ചെടുക്കുമെന്നും ചാനല്‍ സര്‍വേ പറയുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ വി ശിവന്‍കുട്ടി മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സര്‍വേ പ്രവചിക്കുന്നുണ്ട്.കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ ബിജെപി ആണ് മേല്‍ക്കൈ നേടിയത്. അതേസമയം കഴക്കൂട്ടം മണ്ഡലത്തില്‍ എന്‍ഡിയുടെ ശോഭാ സുരേന്ദ്രനും മന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മിലാണ് മത്സരമെന്നും ചാനല്‍ പറയുന്നു. മണ്ഡലത്തില്‍ കടുത്ത മത്സരം നടക്കുമെന്നാണ് വിലയിരുത്തലെങ്കിലും കടകംപള്ളി സുരേന്ദ്രന് തന്നെ ഇവിടെ വിജയിക്കുമെന്നാണ് ചാനല്‍ സര്‍വേ പറയുന്നത്.
Related Articles
Check Also
Close
-
ഓണം പ്രമാണിച്ച് പൊതുഗതാഗതത്തിന് അനുമതി; സമയം രാവിലെ 6 മണി മുതല്‍ രാത്രി 10 മണി വരെAugust 27, 2020 4:35 PM