KeralaLatestThiruvananthapuram

ഓണം പ്രമാണിച്ച്‌ പൊതുഗതാഗതത്തിന് അനുമതി; സമയം രാവിലെ 6 മണി മുതല്‍ രാത്രി 10 മണി വരെ

“Manju”

സ്റ്റാഫ് പ്രതിനിധി

തിരുവനന്തപുരം: ഓണം പ്രമാണിച്ച്‌ സംസ്ഥാനത്ത് പൊതു ഗതാഗതത്തിന് അനുമതി നല്‍കി സര്‍ക്കാര്‍ തീരുമാനം. രാവിലെ ആറ് മണി മുതല്‍ രാത്രി 10 മണി വരെയാണ് പൊതുഗതാഗതത്തിന് അനുമതി നല്‍കിയിരിക്കുന്നത്. സെപ്‌തംബര്‍ 2 വരെയാണ് ഗതാഗതം അനുവദിച്ചിരിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം സര്‍വ്വീസുകള്‍ നടത്തേണ്ടത്. എല്ലാ ജില്ലകളിലേക്കും യാത്രയ്ക്ക് അനുമതി നല്‍കിയിരിക്കുകയാണെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി. നിലവില്‍ അയല്‍ ജില്ലകളിലേക്ക് മാത്രമാണ് സര്‍വീസുകള്‍ അനുവദിച്ചിരിക്കുന്നത്.

Related Articles

Back to top button