ഡല്‍ഹി;റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, എം.ടി.എന്‍.എല്‍ എന്നീ നാല് കമ്പനികള്‍ക്ക് 5ജി പരീക്ഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി. ചൈനീസ് സാങ്കേതിക വിദ്യ പൂര്‍ണമായി ഒഴിവാക്കിയാണ് കമ്പനികള്‍ പരീക്ഷണം നടത്തുക. എറിക്സണ്, നോക്കിയ, സാംസങ്, സി ഡോട്ട് എന്നീ കമ്പനികളായിരിക്കും സാങ്കേതികവിദ്യ നല്‍കുക. റിലയന്‍സ് സ്വന്തം സാങ്കേതികത ഉപയോഗിക്കും.
നിലവിലെ 4 ജിയേക്കാള്‍ 10 മടങ്ങ് ഇന്റര്‍നെറ്റ് വേഗം ലഭ്യമാക്കുന്നതാണ് 5ജി സാങ്കേതിക വിദ്യ. ടെലിമെഡിസിന്‍, ടെലി വദ്യാഭ്യാസം അടക്കം വിവിധ മേഖലകളില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരുന്നതാണ് 5ജി സാങ്കേതികത. രാജ്യത്ത് ചൈനീസ് സാങ്കേതിക വിദ്യ പൂര്‍ണമായും ഒഴിവാക്കുക എന്ന ലക്ഷ്യവും പുതിയ അനുമതി നല്‍കിയതിലൂടെ കേന്ദ്രത്തിനുണ്ട്.