മോഗ: പരിശീലന പറക്കലിന് ഇടയില്‍ ഇന്ത്യന്‍ വ്യോമസേന വിമാനം തകര്‍ന്നു വീണു. മിഗ് 21 യുദ്ധവിമാനമാണ് വെള്ളിയാഴ്ച പുലര്‍ച്ചെ തകര്‍ന്ന് വീണിരിക്കുന്നത്. അപകടത്തില്‍ ഒരു പൈലറ്റ് മരിച്ചിരിക്കുന്നു. സ്ക്വാഡ്രന്‍ ലീഡന് അഭിനവ് ചൗധരിയാണ് അപകടത്തില്‍ മരിച്ചത്.
പഞ്ചാബിലെ മോഗയിലായിരുന്നു അപകടം ഉണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം എന്നാണ് റിപ്പോര്‍ട്ട്. അപകടത്തെ കുറിച്ച് അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്