InternationalLatest
ബാഡ്മിന്റണ്‍ താരം കരോലിന മാരിന് ഒളിംമ്പിക്സില്‍ നിന്നും പിന്മാറി
സ്പെയിനിന്റെ ബാഡ്മിന്റണ്‍ സൂപ്പര്‍ താരം കരോലിന മാരിന് ടോക്കിയോ ഒളിമ്പിക്സില്‍ നിന്നും പിന്മാറി. പരിക്ക് മൂലമാണ് താരത്തിന്റെ പിന്മാറ്റം. നിലവിലെ ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ ജേതാവ് കൂടിയാണ് മാരിന്. മാരിന് തന്നെയാണ് വിവരം തന്റെ ട്വിറ്ററിലൂടെ അറിയിച്ചത്.
“വരുന്ന ടോക്കിയോ ഒളിംമ്പിക്സില്‍ പങ്കെടുക്കാനാകില്ല. ഇടതു കാല്‍മുട്ടിനേറ്റ പരിക്കിന് ഈ ആഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയാവണം. ഈ സമയങ്ങളില്‍ എന്നെ പിന്തുണച്ച എല്ലാവര്ക്കും നന്ദി. ഞാന്‍ ഉറപ്പായും തിരിച്ചുവരും.” എന്നാണ് താരം കുറിച്ചത്. കഴിഞ്ഞ ഒളിംമ്പിക്സില്‍ ഇന്ത്യയുടെ പി.വി സിന്ധുവിനെ പരാജയപ്പെടുത്തിയാണ് മാരിന് സ്വര്‍ണം നേടിയത്. മികച്ച ഫോമിലായിരുന്ന താരത്തിനേറ്റ പരിക്ക് തിരിച്ചടിയായി.