തിരുവനന്തപുരം:കോവിഡ് രണ്ടാം തരംഗം പിടിച്ചു നിര്‍ത്താന്‍ 40 വയസിനു മുകളിലുള്ള എല്ലാവര്ക്കും ജൂലായ് 15 നകം ആദ്യ ഡോസ് വാക്സിന് നല്കാന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്കി. കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.45 വയസിന് മുകളിലുള്ള 50 ലക്ഷത്തോളം പേരാണ് ഇനി ആദ്യ ഡോസ് വാക്സിന് സ്വീകരിക്കാനുള്ളത്. ഈ മാസം സംസ്ഥാനത്തിന് 38 ലക്ഷം ഡോസ് വാക്സിന് ലഭിക്കും. മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ എല്ലാ വകുപ്പുകളും കൈകോര്‍ത്ത് പൊതുജനങ്ങളുടെ പിന്തുണയോടെ നടപ്പാക്കാനും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
Related Articles
ബ്രഹ്മനിശ്ചയത്തിന്റെ സഫലീകരണമാണ് ഗുരുവിന്റെ ത്യാഗജീവിതം : ബ്രഹ്മചാരി പി.അരവിന്ദ്
April 18, 2024 10:32 AM
Check Also
Close
-
കൊറോണ ഭീതി കൂടാതെ ഇനി ആകാശയാത്ര തുടരാംJanuary 11, 2021 10:04 PM